ബദാമിന്റെ ഗുണങ്ങൾ: ബദാം പോഷകസമ്പുഷ്ടമാണെന്നതിൽ തർക്കമില്ല. നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും ആവശ്യമാണ്. അതിനാൽ ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ബദാം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാനും സഹായിക്കും. ബദാം കഴിക്കുന്നത് വാത, പിത്ത ദോഷങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ആയുർവേദത്തിൽ വ്യക്തമാക്കുന്നു. മുതിർന്ന ആയുർവേദ വിദഗ്ധനായ ഡോ. വിശാഖ മഹീന്ദ്രൂ ദിവസവും ബദാം കഴിക്കുന്നതിന്റെ അഞ്ച് പ്രധാന ഗുണങ്ങളെക്കുറിച്ച് വിശദമാക്കുന്നു.
ആയുർവേദ പ്രകാരം ബദാമിന്റെ അഞ്ച് ആരോഗ്യ ഗുണങ്ങൾ:
പ്രമേഹ രോഗികൾക്ക് പ്രയോജനപ്രദം: ബദാം (കുതിർത്തത്) കഴിക്കുന്നത്, ക്ഷീണം ഉൾപ്പെടെ പ്രമേഹത്തിന്റെ ചില സങ്കീർണതകൾ തടയാൻ സഹായിക്കും. ആയുർവേദം അനുസരിച്ച്, അമിതവണ്ണം, പ്രീ ഡയബറ്റിസ് മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ ക്ലിനിക്കൽ ഡിസോർഡേഴ്സുമായി ബന്ധപ്പെട്ട പ്രമേഹ അവസ്ഥകളിൽ ബദാം കഴിക്കുന്നത് ഗുണം ചെയ്യും.
ചർമ്മത്തിനും മുടിക്കും നല്ലത്: ആയുർവേദം അനുസരിച്ച് ബദാം ദിവസവും കഴിക്കുന്നത് ശരീരകലകൾക്ക് ഈർപ്പം നൽകുകയും ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുകയും ചെയ്യും. ബദാം ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. അകാല നരയ്ക്കും മുടി കൊഴിച്ചിലും ബദാം ഒരു മികച്ച പരിഹാരമാണ്.
നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തും: ആയുർവേദം അനുസരിച്ച്, നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ദിവസവും ബദാം കഴിക്കുന്നത് നല്ലതാണ്. ബദാം കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്രത്യുൽപാദനത്തിന് മികച്ചത്: ബദാം ഉപഭോഗം പ്രത്യുൽപാദന കോശങ്ങളുടെ പ്രവർത്തനത്തെ മികച്ചതാക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ബദാം ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും.
പേശികളുടെ ആരോഗ്യത്തിന് നല്ലത്: ആയുർവേദ പ്രകാരം ശരീരഭാരവും ആരോഗ്യവും വർധിപ്പിക്കാൻ ബദാം കഴിക്കുന്നത് നല്ലതാണ്. വാത, പിത്ത ദോഷങ്ങൾ ഒഴിവാക്കാനും ബദാം സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...