Malaria: മഴക്കാലത്ത് മലേറിയ, ഡെങ്കി എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Dengue Fever: മലേറിയയുടെയും ഡെങ്കിപ്പനിയുടെയും പ്രധാന വാഹകർ കൊതുകുകളാണ്. കുട്ടികളെ കൊതുകു കടിയേൽക്കുന്നതിൽ നിന്ന് സംരക്ഷിക്കേണ്ടത് പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 01:44 PM IST
  • കൊതുകുകൾ കൂടുതൽ സജീവമായിരിക്കുന്ന വൈകുന്നേരങ്ങളിൽ നിങ്ങളുടെ കുട്ടിയെ എപ്പോഴും നീളൻ കൈയുള്ള വസ്ത്രങ്ങളും പാന്റും ധരിപ്പിക്കുക
  • കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത്
  • നിങ്ങളുടെ ചുറ്റുപാടുകൾ പതിവായി പരിശോധിക്കുകയും കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകൾ ഇല്ലാതാക്കുകയും ചെയ്യുക
Malaria: മഴക്കാലത്ത് മലേറിയ, ഡെങ്കി എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

മഴക്കാലം എത്തുന്നതോടെ മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ സാധ്യത വർധിക്കും. കുട്ടികളാണ് കൂടുതലായി ഈ അണുബാധകൾക്ക് ഇരയാകുന്നത്. ഈ മഴക്കാലത്ത് നിങ്ങളുടെ കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ, ഈ മാരകമായ രോഗങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മലേറിയ, ഡെങ്കിപ്പനി എന്നിവ ബാധിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മലേറിയയുടെയും ഡെങ്കിപ്പനിയുടെയും പ്രധാന വാഹകർ കൊതുകുകളാണ്. കുട്ടികളെ കൊതുകു കടിയേൽക്കുന്നതിൽ നിന്ന് സംരക്ഷിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കുട്ടി ഉറങ്ങുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുക, കൊതുകുകൾ വീട്ടിലേക്ക് കടക്കുന്നത് തടയാൻ എല്ലാ വാതിലുകളിലും ജനലുകളിലും സ്ക്രീനുകൾ ഉണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കണം. കൂടാതെ, കുട്ടികളുടെ മുറികളിൽ കൊതുകിനെ അകറ്റുന്ന ഉപകരണങ്ങൾ സ്ഥാപിക്കുക അല്ലെങ്കിൽ സിട്രോനെല്ല അല്ലെങ്കിൽ യൂക്കാലിപ്റ്റസ് ഓയിൽ പോലുള്ള പ്രകൃതിദത്ത റിപ്പല്ലന്റുകൾ ഉപയോഗിക്കുക.

കൊതുകുകൾ കൂടുതൽ സജീവമായിരിക്കുന്ന വൈകുന്നേരങ്ങളിൽ നിങ്ങളുടെ കുട്ടിയെ എപ്പോഴും നീളൻ കൈയുള്ള വസ്ത്രങ്ങളും പാന്റും ധരിപ്പിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത്. നിങ്ങളുടെ ചുറ്റുപാടുകൾ പതിവായി പരിശോധിക്കുകയും കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകൾ ഇല്ലാതാക്കുകയും ചെയ്യുക. പൂച്ചട്ടികൾ, ബക്കറ്റുകൾ, ഉപയോഗിക്കാത്ത ടയറുകൾ, വെള്ളം ശേഖരിക്കാൻ കഴിയുന്ന മറ്റ് വസ്തുക്കൾ എന്നിവ വൃത്തിയാക്കുക. പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതിലൂടെ, നിങ്ങൾക്ക് കൊതുകുകളുടെ എണ്ണവും രോഗവ്യാപന സാധ്യതയും ഗണ്യമായി കുറയ്ക്കാൻ കഴിയും.

ALSO READ: Plant-Based Diet Benefits: സസ്യാധിഷ്ഠിത ഭക്ഷണക്രമം ആരോ​ഗ്യകരം; അറിയാം പ്ലാന്റ് ബേസ്ഡ് ഡയറ്റിന്റെ ​ഗുണങ്ങൾ

നിങ്ങളുടെ കുട്ടി പുറത്ത് ഇറങ്ങുമ്പോൾ, പ്രത്യേകിച്ച് പ്രഭാതത്തിലും സന്ധ്യാസമയത്തും, ചർമ്മത്തിൽ കൊതുകിനെ അകറ്റുന്ന ക്രീമുകളോ ലോഷനുകളോ പുരട്ടുക. കുട്ടികളുടെ ചർമ്മം കൂടുതൽ സെൻസിറ്റീവ് ആയിരിക്കുമെന്നതിനാൽ, കുട്ടികൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക. ഉൽപ്പന്ന ലേബലിലെ നിർദ്ദേശങ്ങൾ പാലിക്കുക. മുറിവുകൾ, കണ്ണുകൾക്കും വായയ്ക്കും സമീപം റിപ്പല്ലന്റ് പ്രയോഗിക്കുന്നത് ഒഴിവാക്കുക. റിപ്പല്ലന്റ് പ്രയോഗിച്ചതിന് ശേഷം മുഖത്ത് തൊടുകയോ കണ്ണുകൾ തിരുമ്മുകയോ ചെയ്യരുത്.

കൊതുക് പരത്തുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചും പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. മലേറിയ, ഡെങ്കിപ്പനി എന്നിവയുടെ വാഹകർ കൊതുകുകളാണെന്ന കാര്യവും കൊതുകുകടി ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിക്കുക. പനി, ശരീരവേദന, ചൊറിച്ചിൽ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ കുട്ടികളോട് നിങ്ങളെ അറിയിക്കാൻ പറയുക.

മലേറിയയും ഡെങ്കിപ്പനിയും ഉൾപ്പെടെ ഏത് അണുബാധയെയും ചെറുക്കുന്നതിന് ശക്തമായ പ്രതിരോധ സംവിധാനം അത്യാവശ്യമാണ്. നിങ്ങളുടെ കുട്ടിയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക. അവരുടെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന മറ്റ് അണുബാധകൾ തടയുന്നതിന് വ്യക്തി ശുചിത്വം പാലിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News