Turmeric Milk Benefits: മഞ്ഞൾപ്പാലിന്‍റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ ഒഴിവാക്കില്ല...!!

Turmeric Milk Benefits:  മഞ്ഞള്‍  ചേര്‍ക്കുമ്പോള്‍ പാലിന്‍റെ നിറം മഞ്ഞയായി മാറുന്നു. അതിനാല്‍ ഇതിനെ ഗോള്‍ഡന്‍ മില്‍ക്ക്,   Golden Milk എന്നും പറയാറുണ്ട്.  പേരുപോലെ തന്നെയാണ് മഞ്ഞൾപ്പാലിന്‍റെ ഗുണങ്ങളും എന്നതാണ് വസ്തുത. 

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 06:24 PM IST
  • മഞ്ഞള്‍ ചേര്‍ക്കുമ്പോള്‍ പാലിന്‍റെ നിറം മഞ്ഞയായി മാറുന്നു. അതിനാല്‍ ഇതിനെ ഗോള്‍ഡന്‍ മില്‍ക്ക്, Golden Milk എന്നും പറയാറുണ്ട്. പേരുപോലെ തന്നെയാണ് മഞ്ഞൾപ്പാലിന്‍റെ ഗുണങ്ങളും എന്നതാണ് വസ്തുത.
Turmeric Milk Benefits: മഞ്ഞൾപ്പാലിന്‍റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ ഒഴിവാക്കില്ല...!!

Turmeric Milk Benefits: മഞ്ഞൾപ്പാല്‍, നമ്മുടെ പൂര്‍വ്വികരില്‍നിന്നും കൈമാറി കിട്ടിയ  ഏറ്റവും ഫലപ്രദമായ ഒരു ഔഷധി അല്ലെങ്കില്‍ മൃതസഞ്ജീവനി എന്ന് വേണമെങ്കില്‍ പറയാം.  

മഞ്ഞള്‍  ചേര്‍ക്കുമ്പോള്‍ പാലിന്‍റെ നിറം മഞ്ഞയായി മാറുന്നു. അതിനാല്‍ ഇതിനെ ഗോള്‍ഡന്‍ മില്‍ക്ക്,   Golden Milk എന്നും പറയാറുണ്ട്.  പേരുപോലെ തന്നെയാണ് മഞ്ഞൾപ്പാലിന്‍റെ ഗുണങ്ങളും എന്നതാണ് വസ്തുത.   ജലദോഷം, ചുമ, പനി, മുറിവുകൾ, സന്ധി വേദന, എന്നിവയ്ക്ക് ഏറ്റവും പറ്റിയ ഔഷധിയാണ്‌ മഞ്ഞൾപ്പാല്‍.  

Also Read:  Delhi Liquor Scam Update: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഒരു മലയാളി കൂടി അറസ്റ്റില്‍, സിസോദിയയെ ഇനി  ED ചോദ്യം ചെയ്യും

ക്യാന്‍സര്‍  തടുക്കുന്നത് മുതല്‍ ശരീര ഭാരം കുറയ്ക്കാന്‍ വരെ മഞ്ഞള്‍പ്പാല്‍ സഹായകമാണ്. 
മഞ്ഞൾപ്പാലിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ മഞ്ഞള്‍പ്പാല്‍  എങ്ങിനെ സഹായിയ്ക്കും എന്ന് നോക്കാം....  

മഞ്ഞൾപ്പാലിന്‍റെ  5 പ്രധാന  ആരോഗ്യ ഗുണങ്ങൾ:-

ക്യാൻസർ പ്രതിരോധവും ചികിത്സയും (Turmeric Milk for Cancer prevention and treatment):  ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ക്യാൻസർ തടയാൻ സഹായിക്കുമെന്നാണ് പല പഠനങ്ങളും തെളിയിയ്ക്കുന്നത്.   ക്യാൻസർ കോശങ്ങളുടെയും ട്യൂമറുകളുടെയും വളർച്ച തടയാനും ഈ രോഗം പടരുന്നത് തടയാനും മഞ്ഞൾപ്പാൽ സഹായിക്കും. കൂടാതെ, കീമോതെറാപ്പിക്ക് വിധേയരായ രോഗികളെ ചികിത്സയുടെ പ്രതികൂല പാര്‍ശ്വ ഫലങ്ങൾ കുറയ്ക്കാൻ മഞ്ഞൾ കഴിക്കുന്നത് സഹായിക്കും. 

ജലദോഷത്തിനും ചുമയ്ക്കും ഫലപ്രദം (Turmeric Milk Beneficial in cold and cough): ആന്‍റിവൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മഞ്ഞൾപ്പാല്‍ ജലദോഷത്തിനും ചുമയ്ക്കും മികച്ച പ്രതിവിധിയായി കണക്കാക്കപ്പെടുന്നു. മഞ്ഞൾപ്പാല്‍ കുടിയ്ക്കുന്നതുവഴി തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയിൽ നിന്ന് ഉടനടി ആശ്വാസം  ലഭിക്കും. ദിവസവും മഞ്ഞൾപ്പാല്‍ കുടിയ്ക്കുകയാണ് എങ്കില്‍ തുടരെത്തുടരെ ഉണ്ടാകുന്ന ജലദോഷത്തില്‍നിന്നും മോചനം ലഭിക്കും.  

വേദനയ്ക്ക് ആശ്വാസം  (Turmeric Milk helps Pain relief is possible): ശരീരവേദനയ്ക്ക്  പ്രത്യേകിച്ച് നടുവേദനയ്ക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ്  മഞ്ഞള്‍പ്പാല്‍.  മഞ്ഞള്‍പ്പാല്‍ നട്ടെല്ലിനും സന്ധികൾക്കും ബലം നൽകാന്‍  സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു (Turmeric Milk Helps in weight loss):മഞ്ഞൾപ്പാല്‍ ശരീരഭാരം കുറയ്ക്കാനും അമിതവണ്ണം തടയാനും സഹായിക്കും. അധിക ശരീരഭാരം ഒരു വ്യക്തിയെ മാനസികമായി ഭയപ്പെടുത്തുന്നതും വേദനാജനകവുമാണ്. മഞ്ഞൾപ്പാല്‍ സ്ഥിരമായി കുടിയ്ക്കുന്നത്  ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.

ആന്‍റി-ഏജിംഗ് ഗുണങ്ങൾ (Anti-Aging Benefits of Turmeric Milk): നിങ്ങളുടെ ശരീരത്തിൽ കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്.  ഈ ഘടകങ്ങള്‍ കോശങ്ങളുടെ കേടുപാടുകൾ തടയുകയും പ്രായമാകൽ പ്രക്രിയയെ  (Anti-Aging Process) ഗണ്യമായി മന്ദഗതിയിലാക്കുകയും ചെയ്യുന്നു.  പ്രായം കൂടുന്നതനുസരിച്ച് നിങ്ങളുടെ ചർമ്മത്തില്‍ ഉണ്ടാകുന്ന  ചുളിവുകളും നേർത്ത വരകളും തടയാനും ഇത് സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

  

Trending News