Cardiac Arrest: കൊറോണ മഹാമാരിയ്ക്ക് ശേഷം നമുക്കറിയാം രാജ്യത്ത് ഹൃദയ സംബന്ധമായ രോഗം ബാധിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. കണ്ടാല്‍ ആരോഗ്യമുള്ളവര്‍ എന്ന് കരുതുന്ന ആളുകൾ പോലും വളരെ പെട്ടെന്നാണ് ഹൃദ്രോഗത്തിന് ഇരകളായത്തീരുന്നത്.
Also Read: Tri Grahi Yog 2023: ശുക്രന്‍റെ രാശിയിൽ ത്രിഗ്രഹിയോഗം, ഈ രാശിക്കാർക്ക് സമ്പത്ത് ലഭിക്കും!!
ഈ ഒരു സാഹചര്യത്തില്‍ ആരോഗ്യം എല്ലാവരും ശ്രദ്ധിക്കണം, പ്രത്യേകിച്ചും ഹൃദയാരോഗ്യം എന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരുന്ന അവസ്ഥ, അതിന്‍റെ പരിണാമം ഏറെ ഭീകരമാവാം.
ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഹൃദയസ്തംഭനത്തിന്‍റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലരിൽ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലായിരിക്കാം. എന്നാല്‍ ചിലരില്‍ ശ്വാസതടസ്സം, കാലുകളിൽ വീക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. രാത്രി ഉറങ്ങുമ്പോൾ ചിലപ്പോള്‍ ഈ പ്രശ്നത്തിന്‍റെ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ഹൃദയസ്തംഭനത്തിന്‍റെ 5 ലക്ഷണങ്ങൾ അറിയാം...
1. രാത്രിയിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്
2. രാത്രിയിൽ കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നുക
3. കാലുകളില്‍ വീക്കം
4. രാവിലെ ഉറക്കമുണരുമ്പോള്‍ വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നു
5. നെഞ്ചുവേദന
ഇന്ന് ആളുകള്‍ ഏറ്റവും കൂടുതള്‍ ഭയക്കുന്ന ഒന്നാണ് ഹൃദ്രോഗം. വളരെ ചെറു പ്രായക്കാര്‍ വരെ മരണത്തിന് കീഴടങ്ങുന്ന അവസരത്തില്‍ ഹൃദയാരോഗ്യത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ അനിവാര്യമാണ്. ഹൃദയസ്തംഭനം ഉണ്ടാകുന്നവരിൽ 50% പേർക്കും 24 മണിക്കൂറിന് മുൻപ് ഇത് സംബന്ധിച്ച് ലക്ഷണങ്ങൾ അനുഭവപ്പെടുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍, നമ്മുടെ ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കാതിരിയ്ക്കുക, സംശയം തോന്നുന്നപക്ഷം ആവശ്യമെങ്കില്‍ എത്രയും വേഗം ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.