Water From Copper Vessel: പണ്ടൊക്കെ നമ്മുടെ വീടുകളില്‍ കുടിയ്ക്കാനുള്ള വെള്ളം നിറച്ചു വച്ചിരുന്നത് ചെമ്പ് പാത്രങ്ങളിലായിരുന്നു. അതായത് ചെമ്പ് പാത്രങ്ങളില്‍ നിറച്ച വെള്ളത്തിന്‍റെ ആരോഗ്യഗുണങ്ങള്‍ പഴമക്കാര്‍ പണ്ടേ മനസിലാക്കിയിരുന്നു എന്ന് സാരം.
ആയുർവേദത്തിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ആയുർവേദം പറയുന്നതനുസരിച്ച് വാത, കഫ, പിത്ത ദോഷങ്ങൾ അകറ്റാൻ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ് എന്നാണ്.
Also Read: Sun Transit 2023: രോഹിണി നക്ഷത്രത്തിൽ സൂര്യ സംക്രമണം, ഈ 5 രാശിക്കാരുടെ കരിയർ ശോഭിക്കും!!
എന്നാല്‍, ഇന്ന് കാലം മാറി, ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ പലരും കുടിവെള്ളം സൂക്ഷിക്കാൻ പ്ലാസ്റ്റിക്, സ്റ്റീല്‍ അല്ലെങ്കില്‍ ചില്ലുകുപ്പികളും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാൽ ആരോഗ്യ ഗുണങ്ങള്‍ നോക്കിയാൽ കുടിവെള്ളം നിറയ്ക്കാൻ ഏറ്റവും അനുയോജ്യമായത് ചെമ്പ് പാത്രങ്ങളാണ്.
ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷിയും ദഹനവും ശക്തിപ്പെടുത്തുന്നു. ഇതുകൂടാതെ, ശരീരഭാരം കുറയ്ക്കൽ, സന്ധിവേദന വേദന, കൊളസ്ട്രോൾ, ഉയർന്ന ബിപി എന്നിവയ്ക്കും ഈ വെള്ളം ഗുണം ചെയ്യും.
അതായത്, ഗവേഷകർ പറയുന്നതനുസരിച്ച്, ചെമ്പ് പാത്രങ്ങളിൽ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ വെള്ളം സൂക്ഷിക്കുകയാണെങ്കിൽ, അത് വെള്ളത്തിന്‍റെ ഏറ്റവും ശുദ്ധമായ രൂപമാണെന്ന് പറയപ്പെടുന്നു. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിച്ചാൽ, വൃക്ക, കൊളസ്ട്രോൾ, വിളർച്ച തുടങ്ങിയ രോഗങ്ങൾ നിങ്ങൾക്ക് ഒരിക്കലും നേരിടേണ്ടിവരില്ല.
ചെമ്പ് പാത്രത്തിൽ സൂക്ഷിക്കുന്ന വെള്ളം ശരീരത്തിന് ഗുണം ചെയ്യുമെങ്കിലും അത് ശരിയായ രീതിയിൽ വിനിയോഗിക്കണം. അതിനാൽ, ചെമ്പ് പാത്രത്തിലോ കുപ്പിയിലോ സൂക്ഷിച്ച വെള്ളം കുടിക്കുമ്പോൾ നിങ്ങൾ ഒഴിവാക്കേണ്ട 3 തെറ്റുകൾ ഉണ്ട്. ഈ തെറ്റുകള്‍ ഒരു പക്ഷേ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ശരീരത്തിൽ ചെമ്പിന്‍റെ അംശം ദോഷഫലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ചെമ്പ് പത്രത്തില്‍ നിന്ന് വെള്ളം കുടിക്കുമ്പോൾ ഈ 3 തെറ്റുകൾ ഒഴിവാക്കുക
1. ദിവസം മുഴുവൻ ചെമ്പ് കുപ്പിയിലെ വെള്ളം കുടിക്കുക
നിങ്ങൾ ദിവസം മുഴുവൻ ഒരു ചെമ്പ് കുപ്പിയിലോ പാത്രത്തിലോ സൂക്ഷിച്ചിരിക്കുന്ന വെള്ളമാണ് കുടിക്കുന്നതെങ്കിൽ, നിങ്ങളുടെ ശരീരത്തില്‍ ചെമ്പിന്‍റെ അംശം കൂടുവാന്‍ ഇടയാക്കും. ഇത് കഠിനമായ ഓക്കാനം, തലകറക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും കരൾ, വൃക്ക എന്നിവയുടെ പരാജയത്തിന് കാരണമാവുകയും ചെയ്യും. അധിക അളവിൽ ചെമ്പ് വെള്ളത്തിൽ കലർന്നാൽ, അത് ആരോഗ്യത്തിന് പാർശ്വഫലങ്ങൾ ഉണ്ടാക്കാം.
2. നാരങ്ങ വെള്ളം/ തേന്‍ വെള്ളം ചെമ്പ് കുപ്പിയിൽ/പാത്രത്തിൽ
പലപ്പോഴും, ആരോഗ്യപരമായ ഗുണങ്ങൾക്കായി രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം/ തേന്‍ വെള്ളം കുടിക്കാറുണ്ട്, എന്നാൽ, ഇത്തരം വെള്ളം ഒരു ചെമ്പ് ഗ്ലാസിൽ നിന്ന് കുടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. നാരങ്ങയിൽ കാണപ്പെടുന്ന ആസിഡ് ചെമ്പുമായി പ്രതിപ്രവർത്തിക്കുന്നു. ഇത് വയറുവേദന, ഗ്യാസ്, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും.
3. ചെമ്പ് വെള്ളക്കുപ്പികൾ പതിവായി കഴുകുക
ഓരോ ഉപയോഗത്തിനും ശേഷം ചെമ്പ് വെള്ളക്കുപ്പികൾ ശുദ്ധജലം ഉപയോഗിച്ച് നന്നായി കഴുകുക. (പുനരുപയോഗിക്കാവുന്ന മറ്റേതൊരു കുപ്പിയും പോലെ തന്നെ). കൂടാതെ, 30 ദിവസത്തിലൊരിക്കൽ ഉപ്പും നാരങ്ങയും ഉപയോഗിച്ച് ഈ കുപ്പികള്‍ നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ഇത് ഓക്സിഡേഷൻ സ്റ്റെയിനിംഗ് തടയും. വെള്ളം സംഭരിക്കുന്ന ഏതെങ്കിലും ചെമ്പ് പാത്രത്തിൽ ഓക്സീകരണത്തിന്‍റെ സ്വാഭാവിക പ്രക്രിയ നടക്കും. സ്വാഭാവിക ഓക്സിഡേഷൻ വളരെ വേഗത്തിൽ സംഭവിക്കുകയാണെങ്കിൽ, ചെമ്പ് കുപ്പിയുടെ ഗുണങ്ങൾ കുറയുമേനന്‍ കാര്യവും ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...