BSNL Recharge Plan: വെറും 22 രൂപയുടെ റീചാർജ്! വാലിഡിറ്റി 90 ദിവസം, അടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ!!

BSNL Recharge Plan:  BSNL നല്‍കുന്ന ഈ റീ ചാര്‍ജ് പ്ലാന്‍ വെറും 22 രൂപയ്ക്ക് ലഭ്യമാണ്. ഈ പ്ലാന്‍  90 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 31, 2023, 09:22 PM IST
  • വെറും 50 രൂപയ്ക്ക് ഏറെ ആനുകൂല്യങ്ങളുമായി BSNL ഇതിനോടകം പ്ലാന്‍ അവതരിപ്പിക്കുന്നുണ്ട്. ഈ പ്ലാന്‍ വഴി ലഭ്യമായ ആനുകൂല്യങ്ങൾ അതിന്‍റെ വിലയേക്കാൾ വളരെ കൂടുതലാണ്.
BSNL Recharge Plan: വെറും 22 രൂപയുടെ റീചാർജ്! വാലിഡിറ്റി 90 ദിവസം, അടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ!!

BSNL Recharge Plan: കുറഞ്ഞ ചെലവിൽ ദീർഘകാലത്തേക്ക് സിം കാർഡുകൾ സജീവമായി നിലനിർത്താൻ ദീർഘകാല പ്ലാനുകൾ തിരഞ്ഞെടുക്കുന്ന  സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുണ്ട്. ഒറ്റയടിക്ക് 2 മുതൽ 3 മാസം വരെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന അത്തരം പ്ലാനുകൾ അവയുടെ വിലയും കുറവാണ്, നിങ്ങൾ അത്തരം റീചാർജ് പ്ലാനിനായി തിരയുകയാണെങ്കിൽ, BSNL അത്തരമൊരു അടിപൊളി പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്.

Also Read:  Career horoscope June 2023: ജൂണ്‍ മാസം കരിയറിന്‍റെ കാര്യത്തിൽ എങ്ങനെ? ഈ 6 രാശിക്കാർക്ക് വന്‍ നേട്ടം!!
 
വെറും 50 രൂപയ്ക്ക് ഏറെ ആനുകൂല്യങ്ങളുമായി BSNL ഇതിനോടകം പ്ലാന്‍ അവതരിപ്പിക്കുന്നുണ്ട്. ഈ പ്ലാന്‍ വഴി ലഭ്യമായ ആനുകൂല്യങ്ങൾ അതിന്‍റെ വിലയേക്കാൾ വളരെ കൂടുതലാണ്. ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് എന്നിവയ്‌ക്കായി സിം കാർഡ് സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഈ പ്ലാൻ മികച്ചതാണ്.

Also Read:  Adipurush Movie Collection: പ്രഭാസ്-കൃതി സനോൺ ചിത്രം ആദിപുരുഷ് റിലീസിന് മുന്‍പേ നേടിയത് 420 കോടി!!
 
എന്നാല്‍, ചില ആളുകൾ ഇന്നും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നില്ല, മാത്രമല്ല വളരെ കുറച്ച് കോളിംഗ് മാത്രമേ ചെയ്യുന്നുള്ളൂ. അങ്ങനെയുള്ളവര്‍ക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നിരവധി ആനുകൂല്യങ്ങളുള്ള ഒരു പ്ലാന്‍ കൂടി BSNL അവതരിപ്പിക്കുന്നുണ്ട്. നിങ്ങൾക്കും നീണ്ട വാലിഡിറ്റിയുള്ള ഒരു റീചാർജ് പ്ലാൻ വേണമെങ്കിൽ, ഈ വിലകുറഞ്ഞ റീചാർജ് പ്ലാനിനെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം.  

BSNL നല്‍കുന്ന ഈ റീ ചാര്‍ജ് പ്ലാന്‍ വെറും 22 രൂപയ്ക്ക് ലഭ്യമാണ്. ഈ പ്ലാന്‍  90 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.  

ദീർഘകാല വാലിഡിറ്റി ആവശ്യമുള്ള BSNL ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ ഏറെ ഇഷ്ടപ്പെടും.  അതായത് ഈ പ്ലാന്‍ വഴി കുറഞ്ഞ ചിലവില്‍ കൂടുതല്‍ വാലിഡിറ്റി ലഭിക്കും. നിങ്ങളും ഒരു ബിഎസ്എൻഎൽ ഉപയോക്താവാണെങ്കിൽ ഈ പ്ലാൻ പരീക്ഷിക്കാവുന്നതാണ്. 

ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് മികച്ച റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ സർക്കാർസ്ഥാപനമാണ്‌ ബിഎസ്എൻഎൽ. BSNL അവതരിപ്പിക്കുന്ന 22 രൂപയുടെ റീ  ചാര്‍ജ് പ്ലാനില്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അറിയാം.

22 രൂപയുടെ ഇത്രയും ചെറിയ തുകയുടെ പ്ലാനില്‍ ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് കരുതുന്നുവെങ്കില്‍ നിങ്ങൾക്ക് തെറ്റി. വാസ്തവത്തിൽ, ഈ റീചാർജ് പ്ലാനിൽ, ഇന്‍റർനെറ്റ്  ഉപയോഗിക്കാത്ത ആളുകളുടെ ആവശ്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്.  

22 രൂപയുടെ റീചാർജ്  പ്ലാന്‍ നല്‍കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്? 

BSNLന്‍റെ 22 രൂപയുടെ  പ്രീപെയ്ഡ് റീചാർജ് പ്ലാനിന്‍റെ നേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതിന്‍റെ വാലിഡിറ്റിയാണ് പ്രധാനം. അതായത് ഈ പ്ലാന്‍ 90 ദിവസത്തെ വാലിഡിറ്റി നല്‍കുന്നു. അതായത്, 3 മാസത്തേക്ക് റീ ചാര്‍ജ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.  ചില അവസരങ്ങളില്‍ വില കൂടിയ പ്ലാനുകളില്‍ പോലും 90 ദിവസത്തെ വാലിഡിറ്റി വളരെ വിരളമായാണ് ലഭിക്കുക. എന്നാല്‍ ഈ പ്ലാനില്‍ നിങ്ങൾക്ക് 90 ദിവസത്തെ വാലിഡിറ്റി പൂർണമായി ഓഫർ ചെയ്തിട്ടുണ്ട്. ആനുകൂല്യങ്ങൾ ഇവിടെ  തീരുന്നില്ല,   വിലകുറഞ്ഞ റീചാർജ് പ്ലാനിൽ മറ്റൊരു വലിയ ആനുകൂല്യംകൂടി ഉൾപ്പെടുന്നു. അതായത് ഈ പ്ലാനില്‍  ലോക്കൽ, എസ്ടിഡി കോളുകൾക്ക് മിനിറ്റിന് 30 പൈസ എന്നതാണ് കോള്‍ നിരക്ക്. 

അതായത്, കുറഞ്ഞ നിരക്കില്‍ നിങ്ങളുടെ പണം ലാഭിച്ചുകൊണ്ട് ഫോണ്‍ഉപയോഗിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ റീചാർജ് പ്ലാൻ നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News