വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ, ഇത് അരുത്..

വൈകി എഴുന്നേൽക്കുക, ധാന്യങ്ങൾ പാഴാക്കുക, അടുക്കള വൃത്തിയാക്കാതിരിക്കുക,  ഇത്തരം ചില തെറ്റുകൾ നിങ്ങളുടെ കണ്ണിൽ വളരെ ചെറുതായിരിക്കാം എന്നാൽ ഇക്കാര്യങ്ങൾ ലക്ഷ്മി ദേവിയെ കോപിഷ്ഠയാക്കും.  അതിന്റെ കാരണത്താൽ  ങ്ങൾക്ക് പണനഷ്ടം നേരിടേണ്ടിവരും.

Written by - Ajitha Kumari | Last Updated : Mar 19, 2021, 02:11 PM IST
  • ചെറിയ തെറ്റുകൾ കാരണം ലക്ഷ്മി ദേവിക്ക് ദേഷ്യം ഉണ്ടാകും
  • ഭക്ഷണത്തോട് അനാദരവ് കാണിക്കരുത്, വീട്ടിൽ ശുചിത്വം പാലിക്കുക
  • ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ വെള്ളിയാഴ്ച പ്രത്യേക നടപടികൾ നടത്തുക
വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ, ഇത് അരുത്..

ന്യൂഡൽഹി: ലക്ഷ്മി ദേവിയുടെ ദിവസമായിട്ടാണ് വെള്ളിയാഴ്ചയെ കണക്കാക്കുന്നത്. ലക്ഷ്മി ദേവിയെ (Goddess Lakshmi) പ്രീതിപ്പെടുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നമുക്ക് ഏവർക്കും അറിയാം അല്ലെ. 

ലക്ഷ്മി ദേവി ആരോടും പെട്ടെന്ന് ത്യപ്തയാകില്ല എന്നാൽ നിങ്ങളുടെ ചെറിയ തെറ്റ് കാരണം ദേവിക്ക് പെട്ടെന്ന് ദേഷ്യം വരാം. അതുകൊണ്ടാണ് പലതവണ കഠിനാധ്വാനം ചെയ്ത് എത്രയൊക്കെ പൂജകൾ നടത്തിയിട്ടും ആളുകൾക്ക് വേണ്ടത്ര പണമില്ലാത്തതും സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നതിനും കാരണം.   

സന്തോഷവും സമൃദ്ധിയും സമാധാനവും വീട്ടിൽ നിലനിൽക്കുന്നതിനായി ലക്ഷ്മി ദേവിയുടെ അനുഗ്രഹം എല്ലാവരും ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങൾ എന്ത് തെറ്റുകൾ ചെയ്യരുത് അതുപോലെ വെള്ളിയാഴ്ച എന്തൊക്കെ ചെയ്ൽതാ ദേവി പ്രസാദിക്കും  എന്നിവയെക്കുറിച്ച് അറിയാം..

Also Read: Vastu Tips: ജോലിയിൽ തടസ്സമുണ്ടോ അതോ സാമ്പത്തിക പ്രതിസന്ധിയോ; വ്യാഴാഴ്ച മഞ്ഞൾ കൊണ്ടുള്ള ഈ ഉപായങ്ങൾ ചെയ്യൂ..

ഈ തെറ്റുകൾ കാരണം ലക്ഷ്മി ദേവി കോപിക്കുന്നു

1. മിക്കവാറും ആളുകൾ നോട്ട് എണ്ണുമ്പോൾ നാക്കിൽ നിന്നും തുപ്പൽ തൊട്ട് എണ്ണുന്നത് നിങ്ങൾ കണ്ടിരിക്കും അല്ലെ.  ഈ തെറ്റ് ഓർമ്മിക്കാതെ പോലും ആവർത്തിക്കരുത്.  ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മിയെ അനാദരിക്കുന്നതിന് തുല്യമാണ്.  അതുപോലെ തന്നെ നാണയമോ, നോട്ടോ കയ്യിൽ നിന്നും താഴെ വീണാൽ അതിനടുത്ത നെറ്റിയിൽ വയ്ക്കാനും മറക്കരുത്.  

2. ലക്ഷ്മി ദേവിയുടെ മൂന്നാമത്തെ രൂപം ധാന്യ ലക്ഷ്മിയാണ്. ധാന്യ എന്നാൽ അന്നസമ്പത്ത്. ലക്ഷ്മി ദേവിയെ അന്നദാതാവായും കണക്കാക്കുന്നു.  അതുകൊണ്ടുതന്നെ ഒരിക്കലും അന്നത്തിനെ അനാദരിക്കരുത്. 

3. മെച്ചപ്പെട്ട ആരോഗ്യത്തിനും അഭിവൃദ്ധിക്കും വേണ്ടി സൂര്യോദയത്തിനു മുമ്പായി എണീക്കണം എന്നാണ് വിശ്വാസം. എന്നാൽ ഇന്നത്തെ കാലത്ത് മിക്ക ആളുകളും രാത്രി വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേൽക്കുകയും ചെയ്യുന്നു. സൂര്യോദയത്തെ സ്വാഗതം ചെയ്യാത്ത ആളുകളോട് സൂര്യദേവന് ദേഷ്യം വരാം. ഇത് കാരണം പലതരം രോഗങ്ങൾ ഉണ്ടാകാം ഇങ്ങനെ രോഗങ്ങളുള്ളിടത്ത് ലക്ഷ്മി വസിക്കില്ല.

Also Read: ധനം ആർജ്ജിക്കാൻ ദിവസവും ഈ മന്ത്രം ജപിക്കുക

4. വീട്ടിൽ ശുചിത്വം പാലിക്കേണ്ടതും വളരെ പ്രധാനമാണ്. അഴുക്ക് ഉള്ള വീട്ടിൽ ലക്ഷ്മി ഒരിക്കലും താമസിക്കുന്നില്ലയെന്നാണ്. അതിനാൽ രാവിലെ വീട്ടിൽ പൂജ ചെയ്യുന്നതിന് മുൻപും  മുമ്പും വൈകുന്നേരം സൂര്യാസ്തമയത്തിനു മുമ്പും വീടും പരിസരവും വ്യത്തിയാക്കുക.  കൂടാതെ രാത്രിയിൽ അടുക്കളയിൽ അഴുക്ക് പാത്രങ്ങൾ ഒന്നും ഇടാത്തെ  അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യുക ലക്ഷ്മി ദേവി പ്രസാദിക്കും 

1. വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ദിവസമാണ്, അതിനാൽ ഈ ദിവസം സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ ആരാധിക്കുക, ആരാധനാലയത്തിൽ പശുവിന്റെ നെയ്യ് വിളക്ക് കത്തിക്കുക. കൂടാതെ വൈകുന്നേരം വീടിന്റെ പ്രധാന കവാടത്തിൽ പശുവിന്റെ നെയ്യ് വിളക്ക് കത്തിക്കുക. ഇതിലൂടെ ലക്ഷ്മി ദേവി പ്രസാദിക്കും.  

Also Read: കൃഷ്ണൻ അർജ്ജുനന് ഉപദേശിച്ച ദുർഗാ സ്തോത്രം ദിവസവും ജപിക്കൂ..

2. പുരാണ വിശ്വാസമനുസരിച്ച് ലക്ഷ്മി ദേവി ശംഖ്, നെല്ലിക്ക, വെള്ള നിറങ്ങളിൽ വസിക്കുന്നു. അതുകൊണ്ടുതന്നെ എലായ്പ്പോഴും നിങ്ങളുടെ വീട്ടിൽ ഇതൊക്കെ  സൂക്ഷിക്കുക. കൂടാതെ വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് പായസവും  വെള്ള ബർഫിയും നേർച്ച നൽകുന്നത് ഉത്തമം. 

3. വെള്ളിയാഴ്ച മഹാലക്ഷ്മി ദേവിയുടെ ആരാധനയ്ക്ക് ശേഷം മഹാലക്ഷ്മി മന്ത്രം  ചൊല്ലുന്നത് ഉത്തമം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News