Vastu Tips: ജോലിയിൽ തടസ്സമുണ്ടോ അതോ സാമ്പത്തിക പ്രതിസന്ധിയോ; വ്യാഴാഴ്ച മഞ്ഞൾ കൊണ്ടുള്ള ഈ ഉപായങ്ങൾ ചെയ്യൂ..

ഔഷധഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു.  മാത്രമല്ല ജ്യോതിഷത്തിലെ പല പ്രശ്നങ്ങളും നീക്കംചെയ്യാൻ ഇത് സഹായിക്കുമെന്നും  കണക്കാക്കപ്പെടുന്നു. മഞ്ഞളുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങൾ വ്യാഴാഴ്ച ചെയ്യുന്നത് നിങ്ങളുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.

Written by - Ajitha Kumari | Last Updated : Mar 18, 2021, 10:22 AM IST
  • വ്യാഴാഴ്ച ഒരു നുള്ള് മഞ്ഞൾ അത്ഭുതങ്ങൾ സൃഷ്ടിക്കും
  • കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുക, ജോലിയുടെയും വിവാഹത്തിലേയുമുള്ള പ്രശ്നങ്ങൾ പരിഹരിക്കും
  • വാസ്തു വൈകല്യങ്ങൾ നീക്കം ചെയ്യാനും മഞ്ഞൾ സഹായിക്കും
Vastu Tips: ജോലിയിൽ തടസ്സമുണ്ടോ അതോ സാമ്പത്തിക പ്രതിസന്ധിയോ; വ്യാഴാഴ്ച മഞ്ഞൾ കൊണ്ടുള്ള ഈ ഉപായങ്ങൾ ചെയ്യൂ..

പലസമയവും കഠിനാധ്വാനം ചെയ്തതിനുശേഷവും നമുക്ക് വിജയം ലഭികാറില്ല, വീട്ടിൽ പല സമയവും ബുദ്ധിമുട്ടും അടിപിടി അക്രമങ്ങളും ഉണ്ടാകും, സാമ്പത്തിക പ്രതിസന്ധി കൂടാതെ മറ്റ് നിരവധി പ്രശ്നങ്ങളുമുണ്ടാകും.  

ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനർജി (Negative Energy) ആയിരിക്കും. അതിനാൽ ഈ നെഗറ്റീവ് എനർജിയെ സമയത്തുതന്നെ തുടച്ചു നീക്കാനുള്ള ഉപായം കണ്ടെത്തിയിരിക്കണം.  വീട്ടിൽ ഒരു തവണ പോസിറ്റീവ് എനർജി പ്രചരിക്കാൻ തുടങ്ങിയാൽ പിന്നെ എല്ലാം ശരിയാകും.  

Also Read: Vastu Dosha: വീട്ടിലെ വാസ്തു ദോഷം നീക്കംചെയ്യാൻ ഗണപതിക്ക് കഴിയും, അറിയാം ഗണപതിയുടെ ചിത്രം എവിടെ വയ്ക്കാം

മഞ്ഞളുമായി ബന്ധപ്പെട്ട ഈ പരിഹാരങ്ങൾ വ്യാഴാഴ്ച ചെയ്യുക

മഞ്ഞൾ (Turmeric) ഭക്ഷണത്തിന്റെ രുചിയും നിറവും വർദ്ധിപ്പിക്കുക മാത്രമല്ല ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യും. ജ്യോതിഷത്തിലും (Jyotish) മഞ്ഞളിനെ  പ്രശ്നപരിഹാരിയായിട്ടാണ് വിലയിരുത്തുന്നത്. 

മഞ്ഞൾ എല്ലാ മംഗള കാര്യങ്ങൾക്കും ഉപയോഗിക്കുന്നതിനൊപ്പം വ്യാഴ ഗ്രഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നീക്കംചെയ്യുന്നു. അതിനാൽ മഞ്ഞളുമായി ബന്ധപ്പെട്ട ഈ പരിഹാരങ്ങൾ വ്യാഴാഴ്ച പരീക്ഷിക്കുക:

1. വ്യാഴാഴ്ച കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുക. അതിനുശേഷം ഈ മഞ്ഞൾ ചേർത്ത വെള്ളത്തിൽ കുളിക്കുക.  കുളിക്കുമ്പോൾ 'ഓം നമോ ഭഗവതേ വാസുദേവയ നമ' എന്ന മന്ത്രം ചൊല്ലുക. ഇത് ചെയ്യുന്നതിലൂടെ കരിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറികടന്ന് ജോലിയിലോ ബിസിനസ്സിലോ നിങ്ങൾക്ക് വിജയം ലഭിക്കും. കൂടാതെ, മഞ്ഞ മിശ്രിത വെള്ളത്തിൽ കുളിക്കുന്നതും വിവാഹത്തിലും, ദാമ്പത്യത്തിലും നേരിടുന്ന പ്രശ്നങ്ങൾ നീക്കംചെയ്യുന്നു.

Also Read: ഈ മന്ത്രം നിത്യവും ജപിക്കൂ വിജയം കൂടെ പോരും
 
2. വ്യാഴാഴ്ച, നിങ്ങൾ ഏതെങ്കിലും പ്രധാനപ്പെട്ട ജോലിക്കായി വീടിന് പുറത്തേക്ക് പോകുകയാണെങ്കിൽ നെറ്റിയിൽ ഒരു മഞ്ഞൾ കുറി അണിഞ്ഞിട്ട് പോകുന്നത് ഉത്തമമായിരിക്കും.  ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ ജോലികളും വിജയിക്കും.

3. ഇതുകൂടാതെ, വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള വാസ്തുവിദ്യാ തകരാറുകൾ ഉണ്ടെങ്കിൽ വീടിന്റെ എല്ലാ മുറികളുടെയും കോണുകളിൽ ഒരു നുള്ള് മഞ്ഞൾ തളിക്കുകയും വീടിന്റെ അതിർത്തിയിൽ ഒരു ലൈൻ മഞ്ഞൾ ഉണ്ടാക്കുകയും വേണം . ഇത് ചെയ്യുന്നതിലൂടെ വാസ്തു ദോഷം നീക്കംചെയ്യുകയും വീട്ടിലുള്ളവർ ആരോഗ്യത്തോടെ തുടരുകയും ചെയ്യും.

വ്യാഴാഴ്ച ചെയ്യുന്ന ഈ ഉപായങ്ങൾ എല്ലാ പ്രശ്നങ്ങളും നീക്കം ചെയ്യും

ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ദുർബലമോ ചീത്തയോ ആയവർ വ്യാഴാഴ്ച നോമ്പ് അനുഷ്ഠിക്കണം. 

നിങ്ങൾക്ക് വ്യാഴാഴ്ച ഉപവസിക്കാൻ കഴിയുന്നില്ലെങ്കിൽ വ്യാഴാഴ്ച ക്ഷേത്രത്തിൽ കുങ്കുമവും കടല പരിപ്പും ദാനം ചെയ്യുക. ഇതുകൂടാതെ ഈ ദിവസം നിങ്ങളുടെ നെറ്റിയിൽ മഞ്ഞ ചന്ദനം പുരട്ടുക.

Also Read: ഈ സ്തോത്രം രാവിലെ ജപിച്ചാൽ സര്‍വ്വൈശ്വര്യം ഫലം

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളോ മതപുസ്തകങ്ങളോ വ്യാഴാഴ്ച ദരിദ്രർക്ക് ദാനം ചെയ്യുന്നത്കൊണ്ട്‌ വിഷ്ണുവിന്റെയും വ്യാഴ ദേവിന്റെയും അനുഗ്രഹം ലഭിക്കും. കൂടാതെ 
വിദ്യാഭ്യാസ രംഗത്ത് വിജയം നേടുകയും ചെയ്യുന്നു.

നിങ്ങൾക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഒഴിവാക്കണമെങ്കിൽ ആരിൽ നിന്നും പണം കടം വാങ്ങുകയോ വ്യാഴാഴ്ച ആർക്കും വായ്പ നൽകുകയോ ചെയ്യരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News