തിരുവനന്തപുരം: വീട്ടിൽ കയറി യുവാക്കളെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. തിരുവല്ലം പുഞ്ചക്കരി മുട്ടളക്കുഴി ലക്ഷം വീട് കോളനി സ്വദേശി അമ്പുവിനെയാണ് തിരുവല്ലം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം സേലത്ത് നിന്ന് അറസ്റ്റു ചെയ്തത്.
Also Read: 12 kg കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ
തിരുവല്ലം പുഞ്ചക്കരി മുട്ടളക്കുഴി ലക്ഷം വീട് കോളനി സ്വദേശി വിഷ്ണുവിനെ വെട്ടുകത്തി കൊണ്ട് വെട്ടിയും പാലപ്പൂർ യക്ഷി മന്ദിരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെഫീഖിനെ കത്രിക ഉപയോഗിച്ച് കുത്തിയും പരിക്കേൽപ്പിച്ച കേസുകളിലാണ് ഇയാളെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.
Also Read: 139 ദിവസം ശനിയുടെ വക്രഗതി; ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത സാമ്പത്തിക നേട്ടം!
കുറ്റക്യത്യങ്ങൾ നടത്തിയ ശേഷം പ്രതി തന്റെ മൊബൈൽ ഫോൺ ഉപേക്ഷിക്കുന്നതാണ് രീതിയെന്നാണ് തിരുവല്ലം പോലീസ് പറയുന്നത്. 2023 നവംബർ ഒന്നിനായിരുന്നു ആദ്യ സംഭവം നടന്നത്. മുട്ടളക്കുഴി സ്വദേശി വിഷ്ണുവിന്റെ വീടിന്റെ പരിസരത്ത് മദ്യപിച്ച് അമ്പുവും കൂട്ടുകാരും ബഹളമുണ്ടാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ അമ്പു അന്നു രാത്രി ഒൻപതോടെ വിഷ്ണുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടുകത്തികൊണ്ട് വിഷ്ണുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
Also Read: സൂര്യൻ തിരുവാതിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് ഇനി സുവർണ്ണ കാലം!
തലയിൽ വെട്ടാൻ ശ്രമിക്കവെ ഒഴിഞ്ഞുമാറിയ വിഷ്ണുവിന്റെ ഇടതുകൈയിൽ ആഴത്തിലുളള വെട്ടേൽക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. രണ്ടാമത്തെ അക്രമം ഈ വർഷം മാർച്ച് 29 നായിരുന്നു. പാലപ്പൂർ സ്വദേശിയായ ഷെഫീക്കിനെയാണ് അന്ന് ഇയാൾ കത്രിക കൊണ്ട് നട്ടെല്ലിന് കുത്തി പരിക്കേൽപ്പിച്ചത്. സഹോദരൻ ഷാരുഖ് ഖാനുമായി അമ്പു വീട്ടിലെത്തിയത് ഷെഫീഖ് പറഞ്ഞുവിലക്കിയിരുന്നു. ഇതിന്റെ വിരോധത്തിൽ ഷാരുഖ് ഖാനുമായി വീട്ടിലെത്തിയ അമ്പു ഷെഫിക്കിനെ തറയിൽ തളളിയിടുകയും തുടർന്ന് ഷാരുഖ് ഖാനും അമ്പുവും ചേർന്ന് ചവിട്ടുകയും ചെയ്തു.
ഇതിനിടയിൽ കൈയിലുണ്ടായിരുന്ന കത്രികയെടുത്ത് അമ്പു ഷെഫിക്കിന്റെ നട്ടെല്ലിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. കേസിൽ ഷാരുഖ് ഖാനെ നേരത്തെ തിരുവല്ലം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഫോർട്ട് അസി. കമ്മീഷണർ ബിനുവിന്റെ നേത്യത്വത്തിൽ തിരുവല്ലം എസ്.എച്ച്.ഒ ആർ. ഫയാസ്, എസ്.ഐ. ജി. ഉണ്ണിക്കൃഷ്ണൻ, സീനിയർ സി.പി.ഒ.മാരായ ഷിജു, വിനയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.