Crime News: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

Crime News: അജേഷ് കുമാറിനെ ചോദ്യം ചെയ്തതപ്പോഴാണ് തട്ടികൊണ്ടു പോയവരെ പറ്റിയുള്ള വിവരം പോലീസിന് ലഭിച്ചത്. ഇതിനെ തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 06:00 AM IST
  • യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
  • കോഴിക്കോട് പുതിയറ സ്വദേശികളായ അക്ഷയും അശ്വിനുമാണ് പിടിയിലായത്
  • അജേഷ് കുമാറിനെ ചോദ്യം ചെയ്തതപ്പോഴാണ് തട്ടികൊണ്ടു പോയവരെ പറ്റിയുള്ള വിവരം പോലീസിന് ലഭിച്ചത്
Crime News: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

പത്തനംതിട്ട: മലയാലപ്പുഴയിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശികളായ അക്ഷയും അശ്വിനുമാണ് പിടിയിലായത്. അജേഷ് കുമാറിനോടുള്ള മുൻവൈരാഗ്യമാണ് ഇയാളെ തട്ടിക്കൊണ്ടു പോകാൻ പ്രതികളെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. 

Also Read: Murder: കോട്ടയത്ത് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു; 2 പേർ കസ്റ്റഡിയിൽ

അജേഷ് കുമാറിനെ ചോദ്യം ചെയ്തതപ്പോഴാണ് തട്ടികൊണ്ടു പോയവരെ പറ്റിയുള്ള വിവരം പോലീസിന് ലഭിച്ചത്. ഇതിനെ തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് കസബ പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതികളെ രാത്രിയോടെ പത്തനംതിട്ടയിലെത്തിക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ

 

പിടിയിലായ പ്രതികളായ അക്ഷയും അശ്വിനും സഹോദരങ്ങളാണ്. പ്രതികളിലൊരാളുടെ ഭാര്യയുടെ ഫോണിലേക്ക് അജേഷ്കുമാർ മെസേജുകൾ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം.   ഇക്കാരണത്താലാണ് അക്ഷയും അശ്വിനും മൂന്ന് സൂഹൃത്തുക്കളുമായി അജേഷ് കുമാറിന്റെ വെട്ടൂരിലെ വീട്ടിലെത്തി  തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. വീട്ടിൽ നിന്നും ഇന്നോവ കാറിൽ അജേഷിനെ കയറ്റിയ പ്രതികൾ കമ്പി വടി കൊണ്ട് വഴിനീളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.  ഇതിനിടയിൽ ഇയാളെ ഇന്നോവയിൽ നിനും മറ്റൊരു വാഹനത്തിൽ കയറ്റിയാണ് യാത്ര തുടർന്നത്. 

Also Read: Gajalakshmi Rajyog 2023: വ്യാഴ സംക്രമണം സൃഷ്ടിക്കും ഗജകേസരി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ ഭാഗ്യനേട്ടങ്ങൾ! 

 

വാഹനം മാറ്റിയ സമയത്ത് റോഡിലിട്ടും അജേഷ്കുമാറിനെ തല്ലി. കേഡിസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടി കിട്ടാനുണ്ട്.  പ്രതികൾക്കെതിരെ വധശ്രമം, തട്ടികൊണ്ട് പോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.  ഗുരുതരമായി പരിക്കേറ്റ അജേഷ്കുമാറിനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News