മലപ്പുറം: അരക്കോടി രൂപയുടെ കഞ്ചാവുമായി മലപ്പുറത്ത് രണ്ടു പേർ പിടിയിൽ. ആന്ധ്രയിൽ നിന്നെത്തിച്ച 62 കിലോ കഞ്ചാവുമായിട്ടാണ് പാലാ സ്വദേശിയായ ജോസി സെബാസ്റ്റ്യനും തൊടുപുഴ സ്വദേശിയായ പ്രകാശ് ജോസും പോലീസ് പിടിയിലായത്. മലപ്പുറത്ത് അടുത്ത സമയത്ത് പോലീസ് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
Also Read: Crime News: തേജസ് എക്‌സ്പ്രസിൽ സ്വിസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
ആന്ധ്രയിൽ നിന്നും കാറിലാണ് പ്രതികൾ കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവന്നത് അതും മൂന്ന് വലിയ പാക്കറ്റുകളിലാക്കി. ഡിക്കിയിലും സീറ്റിനിടയിലും തുണികൊണ്ട് മൂടിയ നിലയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മലപ്പുറം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ കഞ്ചാവ് മലപ്പുറത്തും എറണാകുളത്തും വിതരണം ചെയ്യാനാണ് ഇവർ കൊണ്ടുവന്നത്. പ്രതികൾക്കെതിരെ നേരത്തെയും കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ
ഇതിനിടയിൽ മൂന്നാറില്‍ കഞ്ചാവ് കേസില്‍ പിഴയടച്ച് ഇറങ്ങിയ യുവാവിനെ കഞ്ചാവുമായി വീണ്ടും എക്‌സസൈസ് സംഘം പൊക്കി. പിടികൂടിയിരുന്നു. ഇറച്ചിപ്പാറ ജയഭവനില്‍ സി. ജയരാജിനെയാണ് 25 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം വീണ്ടും അറസ്റ്റു ചെയ്തത്. ഇറച്ചിപ്പാറയിലെ സര്‍ക്കാർ സ്‌കൂളിന് സമീപമുള്ള ബാര്‍ബര്‍ ഷോപ്പില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടയില്‍ കഴിഞ്ഞ ഡിസംബറിലാണ് ജയരാജിനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് കഴിഞ്ഞ ദിവസം സിഗ്നല്‍ പോയിന്റിന് സമീപത്ത് എക്‌സൈസ് സംഘം വാഹനം പരിശോധിക്കുന്നതിനിടെ വീണ്ടും പിടിയിലായത്.
Crime News: തേജസ് എക്‌സ്പ്രസിൽ സ്വിസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
തേജസ് എക്‌സ്പ്രസില്‍ സ്വിസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റെയില്‍വെ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെച്ചായിരുന്നു. ട്രെയിൻ ലഖ്‌നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു സംഭവത്തിന് ശേഷം യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് കേസെടുത്തത്.
അന്വേഷണത്തിൽ ട്രെയിനിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആര്‍പിഎഫ് നിയോഗിച്ച ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര സിംഗാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിയിൽ താൻ പ്രതിശ്രുത വരനോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ തന്നോട് മോശമായി സംസാരിച്ചുവെന്നും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്യുകയും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പികയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...