തിരുവല്ല: വിൽപ്പനക്കായി ആന്ധ്രയിൽ നിന്നും ട്രെയിനിൽ കൊണ്ടുവന്ന ഒരു കിലോയിലധികം വരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവല്ല ഞക്കുവള്ളി സ്വദേശി അഖിൽ ബാബുവാണ് തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ച് പോലീസിൻ്റെ പിടിയിലായത്.
Also Read: Crime News : വർക്കലയിൽ മൂന്ന് വയസുകാരിക്ക് ക്രൂര മർദ്ദനം; പോലീസ് കേസെടുത്തു
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഈ കഞ്ചാവ് ചെറിയ പൊതികളാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതി. ഇക്കാര്യം ചോദ്യം ചെയ്യലിൽ പ്രതി തന്നെയാണ് പോലീസിനോട് സമ്മതിച്ചത്. സംഭവത്തിന് ശേഷം മദ്യം മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ജില്ലയിൽ ശക്തമായ നിയമ നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ് അറിയിച്ചിട്ടുണ്ട്.
Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
എട്ട് കിലോ കഞ്ചാവുമായി താനൂര്‍ സ്വദേശികളായ യുവാക്കൾ പിടിയിൽ
എട്ട് കിലോ കഞ്ചാവുമായി താനൂര്‍ സ്വദേശികളായ യുവാക്കളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. താനൂര്‍ പുതിയ കടപ്പുറം സ്വദേശികളായ കെ.കെ നൗഫല്‍, അജീഷ് എന്ന സഹല്‍, എന്നിവരെയാണ് പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ആന്ധ്രയില്‍ നിന്നും കേരളത്തില്‍ വിതരണത്തിനെത്തിച്ച കഞ്ചാവാണ് തിരൂര്‍ ഡാന്‍സഫ് ടീമിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടാനായത്. ബസ് മാര്‍ഗ്ഗം കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് ഡാന്‍സഫ് ടീമിന് വിവരം ലഭിക്കുകയായിരുന്നു.
Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ
ഈ രഹസ്യ വിവരത്തെ തുടർന്നാണ് ഡാന്‍സാഫ് ടീം ഓപ്പറേഷൻ നടത്തിയത്. കഞ്ചാവ് നിറച്ച ബാഗുമായി യുവാക്കള്‍ പുത്തനത്താണി ബസ്റ്റാന്റില്‍ എത്തുന്നുവെന്നായിരുന്നു രഹസ്യവിവരം. ഇതോടെ ഡാന്‍സാഫ് ടീം മഫ്തിയില്‍ ബസ്റ്റാന്റിന്റെ പല ഭാഗത്തും നിലയുറപ്പിച്ചു. വളാഞ്ചേരിഭാഗത്ത് നിന്ന് എത്തിയ സ്വകാര്യ ബസില്‍ നിന്നും പ്രതികള്‍ ബാഗും തൂക്കി പുറത്തിറങ്ങിയതോടെ പോലീസ് പ്രതികളെ വളഞ്ഞു. പിടിയിലാകുമെന്ന് കണ്ടതോടെ ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.