Ganja Seized: വയനാട്ടിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Ganja Seized: പ്രതികളായ അമ്പലവയല്‍ സ്വദേശികളായ ആയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ സഞ്ജിത് അഫ്താബ്, കുമ്പളേരി  കാത്തിരുകോട്ടില്‍ വീട്ടില്‍ പി വി പ്രവീണ്‍, കുറ്റികൈത തടിയപ്ലില്‍ വീട്ടില്‍ ആല്‍ബിന്‍ ക്ലീറ്റസ് എന്നിവരെ സംഘം അറസ്റ്റ് ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2023, 10:45 AM IST
  • വയനാട്ടിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
  • ഇവരിൽ നിന്നും 630 ഗ്രാം കഞ്ചാവും കെ.എല്‍ 73 ഇ 0371 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
Ganja Seized: വയനാട്ടിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വയനാട്: പൊന്‍കുഴിയിൽ  എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘവും എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ വിവിധ കഞ്ചാവു കേസുകളിലായി മൂന്നു പേർ അറസ്റ്റിൽ. ഇവരിൽ നിന്നും 630 ഗ്രാം കഞ്ചാവും കെ.എല്‍ 73 ഇ 0371  സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. 

Also Read: 'തോക്കും പത്ത് റൗണ്ട് തിരകളും ' തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥൻറെ തോക്ക് നഷ്ടമായി

പ്രതികളായ അമ്പലവയല്‍ സ്വദേശികളായ ആയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ സഞ്ജിത് അഫ്താബ്, കുമ്പളേരി  കാത്തിരുകോട്ടില്‍ വീട്ടില്‍ പി വി പ്രവീണ്‍, കുറ്റികൈത തടിയപ്ലില്‍ വീട്ടില്‍ ആല്‍ബിന്‍ ക്ലീറ്റസ് എന്നിവരെ സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടിആർ ഹരിനന്ദൻ, എക്സൈസ് ഇൻസ്‌പെക്ടർ സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ ജി അനിൽകുമാർ, എംബി ഹരിദാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി രഘു, പിൻ ശശികുമാർ, വിപി നിഷാദ്, എം സുരേഷ്, ഡ്രൈവർമാരായ സന്തോഷ്, പ്രസാദ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News