Ganja Seized: നാലര കിലോ കഞ്ചാവുമായി കൊല്ലത്ത് യുവാവ് പിടിയിൽ

Crime News: കരിക്കോടുള്ള സ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് ഉള്‍പ്പെടെയുള്ളവർക്ക് വിതരണത്തിനായി ആന്ധ്ര പ്രദേശിൽ നിന്നും ബെം​ഗളൂരു വഴി കടത്തിക്കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 08:10 PM IST
  • നഗരമധ്യത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
  • ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന നാലര കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു
Ganja Seized: നാലര കിലോ കഞ്ചാവുമായി കൊല്ലത്ത് യുവാവ് പിടിയിൽ

കൊല്ലം: നഗരമധ്യത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നാലര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പട്ടത്താനം ഓറിയന്റൽ നഗർ 191, സക്കീർ മൻസിലിൽ നിന്നും ചാത്തിനാംകുളം പത്തായക്കല്ലിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സാദിക്കിനെയാണ് സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടുന്നത്. 

Also Read:  കൊച്ചിയിലെ പിഎഫ് ഓഫീസിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന നാലര കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ 10 മണിയോടെ പോലീസ് നടത്തിയ പരിശോധനയിൽ ചിന്നക്കട കേരളാ ബാങ്കിനു സമീപത്തെ ബസ്സ് സ്റ്റോപ്പിൽ നിന്നുമാണ് ഇയാളെ പോലീസ് പൊക്കിയത്. കഞ്ചാവുമായി അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ കൊല്ലത്ത് എത്തിയ പ്രതിയെ പോലീസ് സംഘം പിടികൂടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

Also  Read: വസന്ത പഞ്ചമിയിൽ സൂര്യ ശനി സംഗമം; ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടം!

ഇയാൾ കരിക്കോടുള്ള സ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് ഉള്‍പ്പെടെയുള്ളവർക്ക് വിതരണത്തിനായി ആന്ധ്ര പ്രദേശിൽ നിന്നും ബെം​ഗളൂരു വഴി കടത്തിക്കൊണ്ടുവന്ന മുന്തിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News