തൃശൂര്‍: മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. തൃശൂര്‍ ഊരകം ചെമ്പകശേരിയിലെ പരേതനായ ഷാജിയുടെയും രഹനയുടെയും മകള്‍ സബീനയെയാണ് മൈസൂരിലെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: Crime News: ലഹരി മരുന്നുമായി മോഡൽ പിടിയിൽ; ലഹരി കൈമാറിയിരുന്നത് സ്നോബോൾ എന്ന പേരിൽ!
സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന മലയാളിയായ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് തൃശൂര്‍ കരുവന്നൂര്‍ സ്വദേശി ഷഹാസാണ്. മൈസൂരുവിലെ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയായിരുന്നു മരണപ്പെട്ട സബീന. വിവാഹമോചിതയായ സബീന മൈസൂരുവിലെ ബോഗാഡിയിലായിരുന്നു താമസം. ഇരുവരും പലപ്പോഴും ഒരുമിച്ച് താമസിക്കാറുണ്ടായിരുന്നുവെന്നും വിവാഹം കഴിക്കുന്നത് സംബന്ധിച്ചും ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
Also Read: Weight Loss: പ്രാതലിൽ ഈ 5 ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ മെലിയുമെന്നത് സ്വപ്നത്തിൽ മാത്രം!
യുവതിയെ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. സംഭവം നടക്കുന്ന സമയത്ത് സുഹൃത്തായ ഷഹാസ് സബീനയുടെ ഒപ്പമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സബീനയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഷഹാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മരണമടഞ്ഞ സബീനയ്ക്ക് പത്ത് വയസുള്ള ഒരു മകനുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുകൊടുക്കാൻ വിട്ടുകൊടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...