കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം തട്ടി; ഒരാഴ്ചക്കുള്ളിൽ പ്രതികൾ പിടിയിൽ

സംഭവത്തിൽ കേസടുത്ത അന്വേഷണമാരംഭിച്ച മീനങ്ങാടി പോലീസ്  ഒരാഴ്ചക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Dec 14, 2023, 08:41 PM IST
  • ഈ മാസം 7ആം തീയതിയാണ് വാഹനം കവർന്നത്
  • കണ്ണൂർ സ്വദേശികളാണ് അറസ്റ്റിലായത്
  • പണം കവർന്ന ശേഷം കാര്‍ യാത്രികരെ ഇറക്കി വിട്ടു
കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം തട്ടി; ഒരാഴ്ചക്കുള്ളിൽ പ്രതികൾ പിടിയിൽ

വയനാട്: മീനങ്ങാടിയിൽ കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ ആറു പേരെ പോലീസ് സാഹസികമായി പിടികൂടി. കര്‍ണാടക ചാമരാജ് നഗറില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ യാത്രികരിൽ നിന്നാണ് സംഘം കവര്‍ച്ച നടത്തിയത്.  യാത്രക്കാർ ഉൾപ്പെടെയുള്ള കാർ തട്ടിക്കൊണ്ടുപോവുകയും, പിന്നീട് പണം കവർന്ന ശേഷം കാര്‍ യാത്രികരെ ഇറക്കി വിടുകയും ആയിരുന്നു.

ഈ മാസം 7ആം തീയതിയാണ് മീനങ്ങാടി  അമ്പലപ്പടിയിലെ പെട്രോള്‍ പമ്പില്‍ വെച്ച് ഒരു സംഘം ആളുകള്‍ കോഴിക്കോട്  എകരൂര്‍ സ്വദേശി മക്ബൂലും ഈങ്ങാപ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാര്‍  കടത്തിക്കൊണ്ടുപോയത്. പോകുന്ന വഴിയില്‍ കാർയാത്രക്കാരെ മേപ്പാടിയില്‍വെച്ച് കാറില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് മേപ്പാടിയില്‍ മറ്റൊരിടത്ത് കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കേസടുത്ത അന്വേഷണമാരംഭിച്ച മീനങ്ങാടി പോലീസ്  ഒരാഴ്ചക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്.

കണ്ണൂർ സ്വദേശികളായ ചെറുകുന്ന് അരമ്പന്‍ വീട്ടില്‍ കുട്ടപ്പന്‍ എന്ന ജിജില്‍, പരിയാരം എടച്ചേരി വീട്ടില്‍ ആര്‍. അനില്‍കുമാര്‍, പടുനിലം ജിഷ്ണു നിവാസ് പി.കെ. ജിതിന്‍, കൂടാലി കവിണിശ്ശേരി വീട്ടില്‍ കെ. അമല്‍ ഭാര്‍ഗവന്‍, പരിയാരം എടച്ചേരി വീട്ടില്‍ ആര്‍. അജിത്ത്കുമാര്‍, പള്ളിപ്പൊയില്‍ കണ്ടംകുന്ന് പുത്തലത്ത് വീട്ടില്‍ ആര്‍. അഖിലേഷ്  എന്നിവരെയാണ് പിടിയിലായത്. ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News