വയനാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ നൈജീരിയ സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ സ്വദേശിനി നൽകിയ പരാതിയിലാണ് നൈജീരിയ സ്വദേശി മോസിസ് ഇക്കർണ്ണയെ ബംഗ്ളൂരുവിൽ വെച്ച് ജില്ലാ പോലീസ് മേധാവി പദം സിംഗ് നിയോഗിച്ച സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നു അന്വേഷിച്ച് വരികയാണ് പോലീസ്.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൽപ്പറ്റ സ്വദേശിനിയായ യുവതിയിൽ നിന്ന് കാനഡയിൽ മെഡിക്കൽ കോഡിംഗ് മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടുകയായിരുന്നു. ഇതോടെ
യുവതി വയനാട് സൈബർ സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്.
ബംഗളൂരുവിൽ താമസിച്ച് ഇടക്ക് ഡി.ജെ. പാർട്ടിയും ബാക്കി സമയത്ത് ഇത്തരം തട്ടിപ്പുകളും നടത്തി വരുന്നയാളാണ് പ്രതി. വിദേശ ജോലി തട്ടിപ്പിന് നിരവധി പേർ ഇരകളാവുന്നുണ്ടങ്കിലും വിദേശ പൗരൻമാർ പിടിക്കപ്പെടുന്നത് അപൂർവ്വമാണെന്നും കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണന്നും ജില്ലാ പോലീസ് മേധാവി പദം സിംഗ് പറഞ്ഞു.
സൈബർ സ്റ്റേഷൻ എസ്.എച്ച്.ഒ.ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാന് വല വിരിച്ച് പ്രതിയെ കുടുക്കിയത്. രജിസ്റ്റേർഡ് സൈറ്റുകൾ മാത്രം ജോലിക്ക് അപേക്ഷിക്കുകയാണ് തട്ടിപ്പിനിരയാകാതിരിക്കാനുള്ള വഴിയെന്നും പോലീസ് പറഞ്ഞു. ലാപ്ടോപ്, മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും പണവും പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.