Vismaya Death Case : കിരൺ കുമാറിനെതിരെയുള്ള വകുപ്പുതല അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു

വിസ്മയ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ കിരൺകുമാറിനെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തിരുന്നു. 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയോട് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടലൂരി നിർദേശം നൽകിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 12:09 AM IST
  • കിരൺ കുമാറിനെതിരെ വകുപ്പുതല അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കാൻ ​ഗതാ​ഗതമന്ത്രിയുടെ നിർദേശം
  • വിസ്മയ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ കിരൺകുമാറിനെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തിരുന്നു.
  • അതിനിടെ പ്രതി കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു
Vismaya Death Case : കിരൺ കുമാറിനെതിരെയുള്ള വകുപ്പുതല അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു

Thiruvananthapuram ; വിസ്മയ കേസിലെ (Vismaya Death Case) പ്രതിയും മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ ഭർത്താവ് കിരൺ കുമാറിനെതിരെ കുറ്റാരോപണ മെമ്മോ നൽകി വകുപ്പുതല അന്വേഷണം ഉൾപ്പെടയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങൾ 45 ദിവസത്തിനകം പൂർത്തിയാക്കാൻ ​ഗതാ​ഗതമന്ത്രി ആന്റണി രാജു (Antony Raju) ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

വിസ്മയ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ കിരൺകുമാറിനെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തിരുന്നു. 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയോട് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടലൂരി നിർദേശം നൽകിയിരുന്നു.

ALSO READ : Vismaya Death Case : വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു; തെളിവെടുപ്പ് വൈകും

അതിനിടെ പ്രതി കിരൺ കുമാറിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇത് കേസന്വേഷണത്തെ മുന്നോട്ടുള്ള പോക്കിനെ ബാധിച്ചിരിക്കുകയാണ്. ഇന്നലെ പ്രതിയെ കൂട്ടി വിസ്മയ തൂങ്ങി മരിച്ച പ്രതിയുടെ വീട്ടിലും ബാങ്കിലും വിസ്മയ പഠിച്ച കോളേജിന്റെ പരിസരത്തെത്തിച്ചും തെളിവെടുപ്പ് നടത്തിയുരുന്നു.

ALSO READ : Vismaya Death Case : വിസ്മയ കേസിൽ കിരണിന്റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും

ഇന്ന് വിസ്മയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. നാളെയോട് കസ്റ്റഡി കാലാവധി പൂർത്തിയാകാനിരിക്കെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിക്കുന്നതും. 

താൻ വിസ്മയെ അഞ്ച തവണ മർദിച്ചുയെന്ന് പ്രതിയായ കിരൺ കുമാർ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. എന്നാൽ വിസ്മയ മരിച്ച ദിവസം താൻ മർദിച്ചിരുന്നില്ലയെന്ന് പ്രതി പൊലീസിന് മൊഴി നൽകുകയും ചെയ്തു. 

ALSO READ : Vismaya Death Case : വിസ്മയ തൂങ്ങി മരിച്ച കേസിൽ പ്രതി കിരണിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും

അതേസമയം വിസ്മയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റമാർട്ടത്തിന്റെ പ്രഥമിക റിപ്പോർട്ടിൽ തൂങ്ങി മരണമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ശാസ്ത്രീയ വശങ്ങളും പരിഗണിച്ച് മാത്രമെ മരണം ആത്മഹത്യ ആണോ കൊലപാതകമാണോ എന്ന് നിശ്ചിയിക്കുള്ളു എന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News