Vismaya Suicide Case: ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു

ശാസ്താം കോട്ടയ്ക്കടുത്ത് ശാസ്താം നടയിൽ ഭർത്താവിന്റെ വീട്ടിൽ വിസ്മയ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.   

Written by - Zee Malayalam News Desk | Last Updated : Jun 22, 2021, 10:25 PM IST
  • വിസ്മയ തൂങ്ങി മരിച്ച കേസിൽ ഭർത്താവ് കിരൺ കുമാറിനെ റിമാൻഡ് ചെയ്തു
  • ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്
  • ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്
Vismaya Suicide Case: ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു

കൊല്ലം: ശാസ്താം കോട്ടയ്ക്കടുത്ത് ശാസ്താം നടയിൽ ഭർത്താവിന്റെ വീട്ടിൽ വിസ്മയ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 

കിരണിനെ (Kiran Kumar) ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.  ഇയാളെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.   ഇതിനിടയിൽ ഇന്ന് കിരൺകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.  കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ. 

Also Read: Vismaya Suicide Case : വിസ്മയ ആത്മഹത്യ കേസ് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കും

ഇയാളെ സസ്പെൻഡ് ചെയ്ത വിവരം ഗതാഗത മന്ത്രി ആന്റണി രാജു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.  ആറു മാസത്തേയ്ക്കാണ് കിരൺ കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.  മരിക്കുന്നതിന്റെ തലേന്ന് വിസ്മയ ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്ന് കാണിച്ച് ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം (Whatsapp Message) അയച്ചിരുന്നു.  

ഈ സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനത്തൊട്ടാകെ  ഒരു നൊമ്പരമായി മാറിയിരിക്കുകയാണ് വിസ്മയ.  ഇതിനിടയിൽ വിസ്മയ ആത്മഹത്യ കേസ് (Vismaya Suicide Case) ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുമെന്ന്  സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

Also Read: Kirankumar: കിരൺ കുമാറിനെ സസ്പെൻറ് ചെയ്തു

ഐജി നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തുമെന്ന് പറഞ്ഞ പോലീസ് മേധാവി കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും അറിയിച്ചു. 

കഴിഞ്ഞ വർഷം 2020 മാർച്ചിൽ ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ഉയോഗസ്ഥനായിരുന്ന കിരണുമായി (Kiran Kumar) വിസ്മയയുടെ വിവാഹം നടന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News