നടുറോഡിൽ കൂട്ടത്തല്ല്! കാര്യമറിയാതെ നാട്ടുകാർ - വീഡിയോ

വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. 

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 05:16 PM IST
  • പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
  • ആക്രമണത്തിൽ പരിക്കേറ്റവരെ ജെപിസി ആശുപത്രിയിലേക്ക് മാറ്റി.
  • പ്രതികൾ പ്രദേശത്ത് സമാധാനം തകർക്കാൻ ശ്രമിച്ചുവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും ഡിസിപി പറഞ്ഞു.
നടുറോഡിൽ കൂട്ടത്തല്ല്! കാര്യമറിയാതെ നാട്ടുകാർ - വീഡിയോ

സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുക്കൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ അം​ഗങ്ങൾ ചേർന്ന് ബന്ധുക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പട്ടാപ്പകൽ ഒരു കൂട്ടം ആളുകൾ നടുറോഡിൽ വെച്ച് ഒരു മനുഷ്യനെ വടികൊണ്ട് അടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

 

കലാപസമാനമായ സാഹചര്യമായിരുന്നു പ്രദേശത്ത് ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിൽ പരിക്കേറ്റവരെ ജെപിസി ആശുപത്രിയിലേക്ക് മാറ്റി. ജഗത് (62), ഹരേന്ദർ (41), സുമിത് (29), അമിത് (24) എന്നിവരാണ് പ്രതികൾ. ജഗത് എന്നയാളെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ശ്യാമും ജഗത്തും മക്കളും തമ്മിലാണ് വഴക്കുണ്ടായതെന്ന് വ്യക്തമായി.

 

Also Read: Crime|കുതിരവട്ടത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

 

സെക്ഷൻ 147 (കലാപത്തിനുള്ള ശിക്ഷ), 148 (കലാപം, മാരകായുധങ്ങൾ ഉപയോ​ഗിച്ചത്), 307 (കൊലപാതകശ്രമം), 308 (മനഃപൂർവമായ നരഹത്യ), 34 എന്നിവ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഇരുകൂട്ടർക്കും പഴയ സ്വത്ത് തർക്കങ്ങളുണ്ടെന്നും ക്രോസ് കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. പ്രതികൾ പ്രദേശത്ത് സമാധാനം തകർക്കാൻ ശ്രമിച്ചുവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News