Viral News : സോഫ്റ്റുവെയർ എഞ്ചിനിയറുടെ വീട്ടിൽ മോഷണം; വീട്ടിൽ ഒന്നിമില്ലെന്ന് കണ്ടെത്തിയ മോഷ്ടാക്കൾ 500 രൂപ വെച്ച് മടങ്ങി

സോഫ്റ്റുവെയർ എഞ്ചിനീയറുടെ മാതാപിതാക്കളായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇവർ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 11:03 AM IST
  • മോഷണം നടന്ന സമയത്ത് എഞ്ചിനിയറുടെ വീട്ടിൽ ആരുമില്ലായിരുന്നു.
  • എഞ്ചിനിയറുടെ മാതാപിതാക്കൾ മാത്രമായിരന്നു വീട്ടിൽ താമസിച്ചിരുന്നത്.
  • ഇവർ ഡൽഹി ദേശീയ തലസ്ഥാന മേഖലയായ ഗുരുഗ്രാമിലുള്ള മകന്റെ വീട്ടിൽ സന്ദർശിച്ച വേളയിലാണ് മോഷണം നടക്കുന്നത്.
  • ഗുരുഗ്രാമിൽ നിന്നും തിരികെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് കണ്ടത്
Viral News : സോഫ്റ്റുവെയർ എഞ്ചിനിയറുടെ വീട്ടിൽ മോഷണം; വീട്ടിൽ ഒന്നിമില്ലെന്ന് കണ്ടെത്തിയ മോഷ്ടാക്കൾ 500 രൂപ വെച്ച് മടങ്ങി

ന്യൂ ഡൽഹി : ലോകത്തിൽ നടക്കുന്ന വിചിത്രം സംഭവങ്ങൾ എ എണ്ണിയാൽ തീരത്തില്ല. ചുറ്റും നടക്കുന്ന സാധാരണ സംഭവങ്ങളിൽ നിന്നും എല്ലാവരെയും ഒരു നിമിഷമെങ്കിൽ ചിന്തിപ്പിക്കുകയാണ് ഈ സംഭവങ്ങൾ. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ഡൽഹിയിൽ സംഭവിച്ചത്. ഒരു സോഫ്റ്റുവെയർ എഞ്ചിനീയറുടെ വീട്ടിൽ കയറി മോഷ്ടാക്കൾ വീട്ട് പടിക്കൽ 500 രൂപ വെച്ച് മടങ്ങി. മോഷണം നടത്തിയ വീട്ടിൽ നിന്നും അപഹരിക്കാനും ഒന്നും ലഭിക്കാതെ വന്നപ്പോഴാണ് കള്ളന്മാർ വീടിന്റെ വാതിക്കൽ 500 രൂപ വെച്ച് മടങ്ങിയത്. ഡൽഹി രോഹണിയിലെ സെക്ടർ എട്ടിലെ വീട്ടിലാണ് മോഷണം നടന്നത്.

മോഷണം നടന്ന സമയത്ത് എഞ്ചിനിയറുടെ വീട്ടിൽ ആരുമില്ലായിരുന്നു. എഞ്ചിനിയറുടെ മാതാപിതാക്കൾ മാത്രമായിരന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇവർ ഡൽഹി ദേശീയ തലസ്ഥാന മേഖലയായ ഗുരുഗ്രാമിലുള്ള മകന്റെ വീട്ടിൽ സന്ദർശിച്ച വേളയിലാണ് മോഷണം നടക്കുന്നത്. ഗുരുഗ്രാമിൽ നിന്നും തിരികെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് കണ്ടത്. എന്നാൽ മോഷ്ടാക്കൾ കടന്ന വീട്ടിൽ  നിന്നും യാതൊന്നു മോഷണം പോയില്ലെന്നും ഗൃഹനാഥൻ പോലീസിനോട് പറഞ്ഞു.

ALSO READ : മുൻഭാര്യയുടെ റീൽസ് വീഡിയോ കണ്ടു; ഭർത്താവിന്റെ ജനനേന്ദ്രീയം ബ്ലേഡുകൊണ്ട് മുറിച്ചെടുത്ത് രണ്ടാം ഭാര്യ

സംഭവത്തിൽ നോർത്ത് രോഹിണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയൽവാസിയാണ് വൃദ്ധ ദമ്പതികളെ വീട്ടിൽ മോഷണം നടന്നതായി വിളിച്ച് അറിയിച്ചത്. തിരികെ വീട്ടിലെത്തിയ വൃദ്ധ ദമ്പതികൾ തങ്ങളുടെ വീട് കുത്തി തുറന്ന നിലയിൽ കാണുകയായിരുന്നു. വീടിനുള്ളിൽ സാമഗ്രഹികൾ എല്ലാം വലിച്ചിഴച്ച നിലയിലായിരുന്നു. എന്നാൽ ഒന്നും നഷ്ടപ്പെട്ടില്ലെന്നും വീടിന്റെ വാതിക്കൽ 500 രൂപ നോട്ടും ലഭിച്ചെന്നും ഉടമസ്ഥർ പോലീസിനോട് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News