വാഷിങ്ടൺ ഡിസി : സാധാരണ ഒരു വീട്ടിൽ കള്ളൻ കയറിയാൽ വിലയെടുപ്പുള്ള സാധനങ്ങൾ കൈക്കലാക്കാൻ വേണ്ടി അവിടെ ഏതെല്ലാം വിധിത്തിലും നാശനഷ്ടങ്ങൾ ഉണ്ടാക്കാമോ അതെല്ലാം ചെയ്തിരിക്കും. എന്നാൽ കള്ളന്മാരുടെ ഈ ആസ്ഥാന സ്വഭാവത്തിൽ നിന്ന് മാറി ചിന്തിക്കുകയാണ് അമേരിക്കയിലെ ഒരു മോഷ്ടാവ്.
അമേരിക്കയിലെ സാന്റാ ഫെ നേറ്റീവ് എന്ന സ്ഥലത്തെ ഒരു വീട്ടിൽ അതിക്രമിച്ച് പ്രവേശിച്ച കള്ളൻ, അവീടുന്ന് ആഹാരവും ബിയറുമെല്ലാം കഴിച്ച് അൽപം നേരം ഉറങ്ങി മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും സൃഷ്ടിക്കാതെ കടന്ന് കളഞ്ഞു. ഇതും കൂടാതെ വീട്ടിലേക്ക് പ്രവേശിക്കുന്ന നേരത്ത് ഉടച്ച കണ്ണാടി നന്നാക്കുന്നതിന് 200 ഡോളറും അവിടെ വെച്ചിട്ടാണ് കള്ളൻ കടന്ന് കളഞ്ഞത്.
ALSO READ : Security Breach in Pentagon | US സേനയുടെ സുരക്ഷ മേഖലയിൽ പ്രവേശിച്ച കോഴിയെ കസ്റ്റഡിയിൽ എടുത്തു
എന്നാൽ കള്ളൻ രക്ഷപ്പെട്ടില്ല. മണിക്കൂറുകൾക്കുള്ളിൽ സാന്റാ ഫെ നേറ്റീവ് കൗണ്ടി മോഷ്ടാവിനെ പിടികൂടുകയായിരുന്നു. കിഴക്കാൻ ടെക്സാസ് സ്വദേശിയായ 34കാരനായ ടെറാൽ ക്രിസ്റ്റെസ്സണാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് എആർ-15 റൈഫിളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
പിടിയിലായതിനെ പിന്നാലെ താൻ വീട്ടിൽ അതിക്രമിച്ച കയറിയെന്ന് മോഷ്ടാവ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിക്കുകയും ചെയ്തു. കിഴക്കൻ ടെക്സാസിലായിരുന്നു മോഷ്ടാവിന്റെ കുടുംബം മരിച്ചെന്നും അവിടെ നിന്ന് ഒരു വരെ വഴിയിൽ വെച്ച് കാറ് കേടായിയെന്നും തുടർന്നാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്ന് 34കാരൻ പോലീസിനോട് പറഞ്ഞു.
എന്നാൽ ഒരു സ്ത്രീയുടെ കാർ തട്ടിപ്പറിച്ചുകൊണ്ടാണ് മോഷ്ടാവ് സാന്റാ ഫെ നേറ്റീവിലെത്തിയതെന്നും ആ കേസ് സംബന്ധിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ക്രിസ്റ്റെസ്സണെ പിടികൂടാൻ സാഹിയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.