Vijay Babu Sexual Assault Case : വിജയ് ബാബുവിനെതിരെ തെളിവുകൾ ലഭിച്ചു; പാസ്പോർട്ട് കണ്ടുകെട്ടണമെന്ന ആവശ്യവുമായി പോലീസ്

പരാതിയെ തുടർന്ന് പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 28, 2022, 03:51 PM IST
  • പരാതിയെ തുടർന്ന് പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കിയിരിക്കുന്നത്.
  • പ്രഥമദൃഷ്ട്യാ വിജയ് ബാബുവിനെതിരായ കുറ്റം തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
  • വിജയ് ബാബുവിന്റെ പാസ്‌പ്പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
Vijay Babu Sexual Assault Case : വിജയ് ബാബുവിനെതിരെ തെളിവുകൾ ലഭിച്ചു; പാസ്പോർട്ട് കണ്ടുകെട്ടണമെന്ന  ആവശ്യവുമായി പോലീസ്

കൊച്ചി :   ബലാത്സംഗ കേസിൽ വിജയ് ബാബുവിനെതിരെ തെളിവുകളുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. പരാതിയെ തുടർന്ന് പരിശോധന നടത്തിയ സ്ഥലങ്ങളിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ വിജയ് ബാബുവിനെതിരായ കുറ്റം തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിജയ് ബാബുവിന്റെ പാസ്‌പ്പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

കൂടാതെ പരാതിക്കാരിയെ സ്വാധീനിക്കാൻ വിജയ് ബാബു ശ്രമങ്ങൾ നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ല. നിലവിൽ പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നൽകിയിട്ടുണ്ട്. നടൻ വിദേശത്താണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിരിക്കുന്നത്.

ALSO READ : Vijay Babu Sexual Assault : വിജയ് ബാബു വിദേശത്താണെന്ന് സ്ഥിരീകരിച്ചു; ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി, വിമാനത്താവളങ്ങളിലും അറിയിപ്പ്

വിജയ് ബാബുവിന്റെ ഫ്ലാറ്റിൽ ഉൾപ്പടെ പരിശോധന നടത്തിയതിനു ശേഷമാണ് വിജയ് ബാബു വിദേശത്താണെന്ന് പോലീസ് സ്ഥിരീകരിച്ചത്. പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയതിനും എറണാകുളം സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. വിജയ് ബാബു ഇന്ന് മുൻ കൂർ ജാമ്യത്തിവ് അപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ സൂചന.  

 കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ബലാത്സംഗം, ശാരീരികമായി പരിക്കേൽപ്പിക്കൽ, ഭിക്ഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിജയ് ബാബുവിനെ ചോദ്യം ചെയ്ത ശേഷം മാത്രമെ കേസിൽ എന്ത് നടപടി വേണം എന്ന് തീരുമാനിക്കൂ എന്നാണ് കൊച്ചി ഡിസിപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. 

ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. കേസിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്ത് വിടാൻ ആകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു. വുമൺ എഗനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് എന്ന ഫേസ്ബുക്ക് പേജിലാണ് വെളിപ്പെടുത്തൽ.തന്നെ ശാരീരികമായു മാനസികമായും വിജയ് ബാബു പീഡിപ്പിക്കുകയായിരുന്നെന്നും ലഹരി നൽകി മയക്കിയ ശേഷം തന്നെ പീഡിപ്പിച്ചെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.

പീഡനക്കേസിൽ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് പിന്നാലെ വിജയ് ബാബുവിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്ന വന്നിരുന്നു. വിഷയത്തിൽ കോട്ടയം സ്വദേശി ശരത്ത് ഡിജിപിക്ക് വിഷയത്തിൽ പരാതി നൽകിയിരുന്നു. ഡിജിപിയാണ് പരാതി മോണിറ്ററിംഗ് സെല്ലിന് കൈമാറിയത്. പിന്നാലെയാണ്  വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. ഫേസ്ബുക്ക് ലൈവിൽ അതിജീവിതയുടെ പേര് വിജയ് ബാബു പരാമർശിച്ചതിനാണ് കേസ് എടുത്തത്.പോലീസ് വീഡിയോ പരിശോധിച്ചശേഷമാണ് കേസെടുത്തത്. വീഡിയോ വിവാദമായതിനു പിന്നാലെ നീക്കം ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News