Sanu Mohan കർണാടകയിൽ പൊലീസ് പിടിയിൽ, കേരള പൊലീസ് ചോദ്യം ചെയ്യുന്നു എന്ന് റിപ്പോർട്ട്

സനു മോഹനെ പിടികൂടിയെന്ന് ആദ്യം അറിയിക്കുന്നത് കർണാടക പൊലീസായിരുന്നു. തുടർന്ന് ഇയാളെ കേരള പൊലീസിന് ഏൽപ്പിച്ചു എന്ന് കർണാടക പൊലീസ് അറിയിച്ചു. ഇതിന് ശേഷമാണ് കൊച്ചി പൊലീസ് സനു മോഹൻ പിടിയലായി എന്ന് അറിയിക്കുന്നത്.കേരള പൊലീസ് ഇപ്പോൾ സനുവിനെ ചോദ്യം ചെയ്തു വരുകയാണ്

Written by - Zee Malayalam News Desk | Last Updated : Apr 18, 2021, 06:24 PM IST
  • സനു മോഹനെ പിടികൂടിയെന്ന് ആദ്യം അറിയിക്കുന്നത് കർണാടക പൊലീസായിരുന്നു.
  • തുടർന്ന് ഇയാളെ കേരള പൊലീസിന് ഏൽപ്പിച്ചു എന്ന് കർണാടക പൊലീസ് അറിയിച്ചു.
  • ഇതിന് ശേഷമാണ് കൊച്ചി പൊലീസ് സനു മോഹൻ പിടിയലായി എന്ന് അറിയിക്കുന്നത്.
  • കേരള പൊലീസ് ഇപ്പോൾ സനുവിനെ ചോദ്യം ചെയ്തു വരുകയാണ്
Sanu Mohan കർണാടകയിൽ പൊലീസ് പിടിയിൽ, കേരള പൊലീസ് ചോദ്യം ചെയ്യുന്നു എന്ന് റിപ്പോർട്ട്

Bengaluru : കൊച്ചിയിൽ (Kochi) വൈഗ എന്ന് പെൺക്കുട്ടിയുടെ മരണത്തിന് ശേഷം കാണാതായ പിതാവ് സനു മോഹനെ കർണാടക പൊലീസ് (Karnataka Police) പിടികൂടി. കർണാടകയിലെ കൊല്ലൂർ മൂകാംബികയിൽ നിന്ന് ഉഡുപ്പിയിലേക്ക് കടക്കുന്നതിനിടെയാണ് സനു മോഹനെ (Sanu Mohan) പൊലീസിന്റെ പിടിയിൽ ആകുന്നത്.

സനു മോഹനെ പിടികൂടിയെന്ന് ആദ്യം അറിയിക്കുന്നത് കർണാടക പൊലീസായിരുന്നു. തുടർന്ന് ഇയാളെ കേരള പൊലീസിന് ഏൽപ്പിച്ചു എന്ന് കർണാടക പൊലീസ് അറിയിച്ചു. ഇതിന് ശേഷമാണ് കൊച്ചി പൊലീസ് സനു മോഹൻ പിടിയലായി എന്ന് അറിയിക്കുന്നത്.കേരള പൊലീസ് ഇപ്പോൾ സനുവിനെ ചോദ്യം ചെയ്തു വരുകയാണ്

ALSO READ : അഭിമന്യു വധക്കേസ്; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

കേസുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ അറിയിക്കാൻ കൊച്ചി സിറ്റി പൊലീസ് നാളെ തിങ്കളാഴ്ച പ്രത്യേക വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്നോ നാളെയോ സനുവിനെ കേരളത്തിലേക്കത്തിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ എത്തിച്ച് കോവിഡ് പരിശോധന നടത്തിയതിന് ശേഷമായിരുക്കും പൊലീസിന് തുടർനടപടികൾ സ്വീകരിക്കാനാകു.

ALSO READ : Bhima Jewellery ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ ആളുടെ ചിത്രം പുറത്ത് വിട്ടു, കൈയ്യിൽ ടാറ്റൂ ഉണ്ടെന്ന് പൊലീസ്

ഏപ്രിൽ 10 മുതലുള്ള ആറ് ദിവസം സനു മൂകാംബികയിലെ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു. പ്രത്യക്ഷത്തിൽ സംശയം തോന്നാത്തതിനാൽ സനു ഏപ്രിൽ 16 വരെ അവിടെ തമാസിച്ചു. മുറി ഒഴിയുന്ന ദിവസം പണമിടപാട് നടത്താമെന്ന് സനു ലോഡ്ജിന്റെ നടത്തിപ്പുകാരെ വിശ്വസിപ്പിച്ചു. എന്നാൽ മാർച്ച് 16ന് അവരെ കബിളിപ്പിച്ച് സനു അവിടിന്ന കടന്ന് കളയുകയായിരുന്നു. സനു നൽകിയ അഡ്രസ് പ്രകാരം ലോഡ്ജ ജീവനക്കാർ കേരളത്തിൽ ഉള്ളവരോട് അന്വേഷിച്ചപ്പോഴാണ് സനു പൊലീസ് തിരുയുന്ന വ്യക്തിയാണെന്ന് അറഞ്ഞിത്. തുടർന്ന് കേരള പൊലീസിന്റെ അന്വേഷണം കർണാടക കേന്ദ്രീകരിച്ചായിരുന്നു. തുടർന്നാണ് മുകാംബികയ്ക്ക് ഉഡുപ്പിയിലേക്കുള്ള വഴിയിൽ വെച്ച് സനുവിനെ കർണാടക പൊലീസ് പിടികൂടുന്നത്..

ALSO READ : Kidnapping Case: മൂന്ന് മിനിറ്റ് നേരത്തേക്ക് അഞ്ച് വയസുകാരിയെ 'തട്ടിക്കൊണ്ട്' പോയ യുവാവിന് തടവും പിഴയും, വൈറലായി കോടതി വിധി

കഴിഞ്ഞ മാസം 21ന് ആയിരുന്നു സനുവിനെയും മകളെയും കാണാതാകുന്നന്നത്. പിന്നീട് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News