കൊച്ചിയിൽ രണ്ടര വയസുകാരി ക്രൂമർദ്ദനത്തിന് ഇരയായതിൽ ദുരൂഹത; കുട്ടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി

കുട്ടിയുടെ അമ്മയുടെ സഹോദരിയെയും പങ്കാളിയെയും കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 22, 2022, 03:00 PM IST
  • കുട്ടിയെ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ ആന്റണി ഉപദ്രവിച്ചെന്ന് പറഞ്ഞതായി ഫ്ലാറ്റിലെ മറ്റ് കുട്ടികൾ അറിയിച്ചു
  • കുട്ടി കരഞ്ഞതിനാണ് ഉപദ്രവിച്ചതെന്നാണ് ആന്റണി പറഞ്ഞത്
  • എന്നാൽ, ആന്റണിയുടെ കൂടെ താമസിച്ചവരെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഫ്ലാറ്റ് ഉടമ അബ്ദുൽ റഹ്മാൻ സീ ന്യൂസിനോട് പറഞ്ഞു
  • ആന്റണി പുറത്ത് പോകുമ്പോൾ ഫ്ലാറ്റ് പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്നെന്നും ഫ്ലാറ്റ് ഉടമ പറഞ്ഞു
കൊച്ചിയിൽ രണ്ടര വയസുകാരി ക്രൂമർദ്ദനത്തിന് ഇരയായതിൽ ദുരൂഹത; കുട്ടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി

കൊച്ചി: എറണാകുളം തൃക്കാക്കരയിൽ രണ്ടര വയസുകാരിയ ക്രൂരമായ മർദനത്തിന് ഇരയായതിൽ ദുരൂഹത. കുട്ടിക്ക് പൊള്ളലേറ്റത് കത്തിച്ച കുന്തിരിക്കം വാരിയെറിഞ്ഞപ്പോഴാണെന്നാണ് അമ്മയുടെ മൊഴി. അമ്മയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് കമ്മീഷണർ നാ​ഗരാജു പറഞ്ഞു. മുറിവുകൾ പത്ത് ദിവസം പഴക്കമുള്ളതാണ്. പരിക്ക് ഉണ്ടായിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയില്ല. കുട്ടിയുടെ അമ്മയുടെ സഹോദരിയെയും പങ്കാളിയെയും കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, കുട്ടി വെൻ്റിലേറ്ററിൽ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വിട്ടു. തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി ലക്ഷണങ്ങൾ കണ്ടു. നട്ടെല്ലിൽ സുഷുമ്നാ നാഡിയ്ക്ക് മുൻപിൽ രക്തസ്രാവം ഉള്ളതായി സ്ഥിരീകരിച്ചു. എംആർഐ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അപസ്മാരം ഉണ്ടായിട്ടില്ല. ശരീരോഷ്മാവും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിൽ. തലച്ചോറിലെ നീർക്കെട്ട് കുറയാനും അപസ്മാരം വരാതിരിക്കാനുമുള്ള മരുന്നുകൾ നൽകിയുള്ള ചികിത്സ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

കുട്ടിയെ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ ആന്റണി ഉപദ്രവിച്ചെന്ന് പറഞ്ഞതായി ഫ്ലാറ്റിലെ മറ്റ് കുട്ടികൾ അറിയിച്ചു. കുട്ടി കരഞ്ഞതിനാണ് ഉപദ്രവിച്ചതെന്നാണ് ആന്റണി പറഞ്ഞത്. എന്നാൽ, ആന്റണിയുടെ കൂടെ താമസിച്ചവരെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഫ്ലാറ്റ് ഉടമ അബ്ദുൽ റഹ്മാൻ സീ ന്യൂസിനോട് പറഞ്ഞു. ആന്റണി പുറത്ത് പോകുമ്പോൾ ഫ്ലാറ്റ് പുറത്ത് നിന്ന് പൂട്ടിയിട്ടിരുന്നെന്നും ഫ്ലാറ്റ് ഉടമ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News