Crime: കൊച്ചിയിൽ അനാശാസ്യകേന്ദ്രം നടത്തിയ 3 പേർ പിടിയിൽ; പ്രതികൾ ഇതര സംസ്ഥാനക്കാർ

പിടിയിലായവരിൽ രണ്ട് പേർ ബം​ഗാൾ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.  

Written by - Zee Malayalam News Desk | Last Updated : May 18, 2023, 06:53 AM IST
  • മൂന്ന് ഇതര സംസ്ഥാനക്കാരായ യുവാക്കളെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
  • ഗോപാൽ റോയ്, ബിഷ്ണു, യാക്കൂബ് അലി എന്നിവരാണ് അറസ്റ്റിലായത്.
  • ഗോപാലും ബിഷ്ണുവും ബംഗാൾ സ്വദേശികളാണ്. യാക്കൂബ് അസം സ്വദേശിയും.
Crime: കൊച്ചിയിൽ അനാശാസ്യകേന്ദ്രം നടത്തിയ 3 പേർ പിടിയിൽ; പ്രതികൾ ഇതര സംസ്ഥാനക്കാർ

കൊച്ചി: കൊച്ചിയിൽ അനാശാസ്യകേന്ദ്രം നടത്തിയ മൂന്ന് പേർ പിടിയിലായി. മൂന്ന് ഇതര സംസ്ഥാനക്കാരായ യുവാക്കളെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഗോപാൽ റോയ്, ബിഷ്ണു, യാക്കൂബ് അലി എന്നിവരാണ് അറസ്റ്റിലായത്. ഗോപാലും ബിഷ്ണുവും ബംഗാൾ സ്വദേശികളാണ്. യാക്കൂബ് അസം സ്വദേശിയും. ഇവർ ഇവിടെ താമസിപ്പിച്ചിരുന്ന രണ്ടു പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. അസം സ്വദേശിനികളായിരുന്നു രണ്ട് പേരും. ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് സംശയിക്കുന്നു.

കലൂരിന് സമീപം സെന്‍റ് അഗസ്റ്റിൻ റോഡിലെ അംബേദ്കർ നഗറിലെ ഒരു വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവിടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗർഭനിരോധന ഉറകൾ, പണം, ലൈംഗിക ഉത്തേജക മരുന്നുകൾ എന്നിവയും സ്ഥലത്തുനിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ വേശ്യാവൃത്തി തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകൾ ചുമത്തും. 

'അയാൾ എന്റെ ഇടുപ്പിൽ കൈകൊണ്ട് ഉരസി, ഞാൻ നോക്കിയപ്പോൾ സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുന്നു'; കെഎസ്ആർടിസി ബസിൽ നടിക്ക് നേരെ ലൈംഗികാതിക്രമം

കൊച്ചി : കെഎസ്ആർടിസി ബസിൽ നടിയും മോഡലുമായ യുവതിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. നടി പരാതിപ്പെട്ടപ്പോൾ ബസിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ ബസിലെ കണ്ടക്ടറും ഡ്രൈവറും ഓടിച്ചിട്ട് പിടികൂടി പോലീസിനെ ഏൽപ്പിച്ചു. തനിക്ക് നേരിട്ട ദുരവസ്ഥ നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചുകൊണ്ട് അറിയിക്കുകയായിരുന്നു. ഇന്നലെ മെയ് 16 ചൊവ്വാഴ്ച തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യവെ അങ്കമാലി കഴിഞ്ഞ് കൊച്ചി എയർപ്പോർട്ടിന് മുമ്പാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത് നടി അറിയിച്ചു.

അങ്കമാലിയിൽ നിന്നും ബസിൽ കയറിയ യുവാവ് മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ തന്റെയും മറ്റൊരു പെൺകുട്ടിയുടെ ഇടയിൽ വന്നിരിക്കുകയായിരുന്നു. യാത്രയ്ക്കിടെ തന്നോട് സംസാരിച്ചതിന് ശേഷം യുവാവ് തന്റെ ശരീരത്തിൽ കൈ കൊണ്ട് ഉരസുകയും തുടർന്ന് സ്വകാര്യാവയവം വസ്ത്രത്തിന്റെ പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുകയായിരുന്നു. നടി തനിക്ക് നേരെ ഉണ്ടായ ലൈംഗികചേഷ്ട തന്റെ മൊബൈലിൽ ചിത്രീകരിക്കുകയും തുടർന്ന് ചോദ്യം ചെയ്യുകയും ചെയ്തു.

ശേഷം കണ്ടക്ടറോട് പരാതിപ്പെട്ടപ്പോൾ ബസിൽ നിന്നും യുവാവ് ബസിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. അക്രമിയെ പിന്തുടർന്ന കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സഹയാത്രികരുടെ സഹായത്തോടെ പ്രതിയെ പോലീസിനേൽപ്പിക്കാനും പരാതിപ്പെടാനും സാധിച്ചുയെന്നു യുവതി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News