Thriuvalla : പാർട്ടി പ്രവർത്തകയുടെ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി (CPM Area Secretary) പറഞ്ഞു. സംഭവത്തിൽ മേൽകമ്മറ്റിയുടെ നിർദ്ദേശ പ്രകാരം നടപടിയെടുക്കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി അറിയിച്ചു . കൂടാതെ യുവതിയെ മുമ്പ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നതായും പറഞ്ഞു.
എന്നാൽ പരാതിയിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്നും പാർട്ടി നേതൃത്വം പറഞ്ഞു. സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി (CPM Branch secretary) സി.സി സജിമോനെതിരെയാണ് കേസെടുത്തത്.
വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതിക്കാരിയും ഭർത്താവും സിപിഎം പ്രവർത്തകരാണ്. മുൻപ് പീഡനക്കേസിലും ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ.
ALSO READ: POCSO കേസിൽ അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് മൂന്നാം തവണ
വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ നിലവിൽ എട്ട് സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിൽ മുഖ്യപ്രതിയാണ് സജിമോൻ. സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തകനായ നാസർ എന്നിവർ ചേർന്ന് തന്റെ നഗ്ന ചിത്രം പകർത്തിയെന്നാണ് സ്ത്രീ പരാതി നൽകിയിരിക്കുന്നത്.
പത്തനംതിട്ടയിലേക്കുള്ള യാത്രയ്ക്കിടയിൽ കാറിൽ വച്ച് മയക്കുമരുന്ന് നൽകി നഗ്ന ചിത്രം പകർത്തി. ഇത് പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നൽകാതിരുന്നതോടെ ചിത്രങ്ങൾ പുറത്ത് വിട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തങ്ങളും പത്തനംതിട്ടയിലേക്ക് ഒരു ആവശ്യത്തിന് പോകുന്നുണ്ടെന്ന് പറഞ്ഞാണ് ഇവർ തനിക്കൊപ്പം വന്നതെന്നും സ്ത്രീ പരാതിയിൽ പറയുന്നു.
തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും ഒരു അഭിഭാഷകനും ഉൾപ്പെടെ ആറ് പേർക്കെതിരെ നഗ്നചിത്രം പ്രചരിപ്പിച്ചതിനും കേസെടുത്തു. മുൻപും പീഡനക്കേസിൽ പ്രതിയാണ് സജിമോൻ. വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സിസി സജിമോനെതിരെ കേസുണ്ട്. ആ കേസിൽ തന്നെ ഡിഎൻഎ ഫലം അട്ടിമറിക്കാനും ശ്രമിച്ചതിന് കേസുണ്ട്.
ഈ സംഭവത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനിലെ ഹരിലാൽ എന്ന പോലീസുകാരനെ സസ്പെൻഡ് ചെയ്തിരുന്നു. അന്ന് തിരുവല്ല നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സജിമോനെ തരംതാഴ്ത്തിയിരുന്നു. കഴിഞ്ഞ പാർട്ടി സമ്മേളനത്തിലാണ് സജിമോനെ കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയാക്കിയത്. പീഡനക്കേസിൽ പ്രതിയായ ആളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതിൽ പാർട്ടിയിൽ എതിർപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...