Viral: നിരാശക്കുറിപ്പെഴുതി വൈറലായ കള്ളൻ ഒടുവിൽ കുടുങ്ങി, പണിപാളിയത് ചികിത്സക്ക് എത്തിയപ്പോൾ

പൈസ ഇല്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയത് വെറുതെ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു എന്നാണ് കള്ളൻ എഴുതിയത്

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 08:04 AM IST
  • വിവിധ ജില്ലകളിലായി 53-ൽ അധികം കേസുകളിൽ ഇയാൾ പ്രതിയാണ്.
  • പ്രതിയെ പൊക്കിയതോടെ നാണക്കേടിൽ നിന്ന് കൂടി പോലീസ് തലയൂരിയിരിക്കുകയാണ്.
  • ജോഡി ഡ്രസ് മാത്രം എടുക്കുന്നു എന്നാണ് കള്ളൻ എഴുതി വെച്ച കുറിപ്പ്
Viral: നിരാശക്കുറിപ്പെഴുതി വൈറലായ കള്ളൻ ഒടുവിൽ കുടുങ്ങി, പണിപാളിയത് ചികിത്സക്ക് എത്തിയപ്പോൾ

വയനാട്: മോഷണത്തിന് കേറിയ സ്ഥലത്ത് പണമില്ലാതിരുന്നതിനാൽ കത്തെഴുതി വൈറലായ കള്ളൻ ഒടുവിൽ അറസ്റ്റിൽ. വയനാട് പുൽപ്പള്ളി ഇരുളം സ്വദേശി വിശരാജി (40) ആണ് അറസ്റ്റിലായത്.മാനന്തവാടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

പൈസ ഇല്ലെങ്കിൽ എന്തിനാടാ ഗ്ലാസ് ഡോർ പൂട്ടിയത് വെറുതെ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു എന്നാണ് കള്ളൻ എഴുതി വെച്ച കുറിപ്പ്. തൃശ്ശൂർ കുന്നംകുളത്തെ കടയിൽ മോഷ്ടിക്കാൻ കയറിയപ്പോഴാണ് കള്ളൻ കുറിപ്പെഴുതിയത്.

Also Read : 16കാരിക്ക് പീഡനം: സഹോദരനും മാതൃസഹോദരനും അമ്മയുടെ കാമുകനുമടക്കം അഞ്ച് പ്രതികൾ

കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ആരാണീ കള്ളൻ എന്ന് നിരവധി പേർ ചോദ്യം ഉന്നയിച്ചിരുന്നു. അതേസമയം കുന്നംകുളത്തെ വിവിധയിടങ്ങളിൽ പലതവണയായി മോഷണങ്ങൾ നടന്നിരുന്നു പോലീസിനും തലവേദനയായതോടെ പ്രതിയെ പിടിച്ചേ അടങ്ങു എന്ന തീരുമാനത്തിലായിരുന്നു പോലീസ്.

അതിനിടയിൽ കൽപ്പറ്റയിൽ ഒരു മോഷണം നടത്തി പിന്നീട് ശാരീരികമായി ചില ബുദ്ധിമുട്ടുകൾ വന്നതോടെ വിശ്വരാജ് ഒരു ഡോക്ടറെ കണ്ടു. വിവരമറിഞ്ഞ് പോലീസെത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല.

പിന്നീട് വയനാട് ഗവ.മെഡിക്കൽ കോളേജിൽ എത്തിയതോടെയാണ്  പ്രതിയെ പോലീസ് കയ്യോടെ പൊക്കിയത്. കേരളത്തിൽ വിവധ ജില്ലകളിലായി 53-ൽ അധികം കേസുകളിൽ ഇയാൾ പ്രതിയാണ്.

Also Read : Kerala Police: വെട്ടേറ്റ് വിരലുകളിൽ മുറിവേറ്റു; പരിക്ക് വകവയ്ക്കാതെ മല്പിടുത്തതിലൂടെ പ്രതിയെ കീഴടക്കി എസ്ഐ

സംഭവം എന്തായാലും പ്രതിയെ പൊക്കിയതോടെ നാണക്കേടിൽ നിന്ന് കൂടി പോലീസ് തലയൂരിയിരിക്കുകയാണ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News