കട്ടപ്പന: ക്ഷേത്ര ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൂജാരിക്ക് 5 വർഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ടയിലെ അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന വിപിനെയാണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. ഇയാൾ വണ്ടിപ്പെരിയാറിലെ ഒരു ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ദർശനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചു എന്നതാണ് കേസ്.
ഇതിനിടയിൽ പെരിന്തൽമണ്ണയിൽ പതിനൊന്നുകാരിയായ മകളെ അഞ്ചാം വയസ്സുമുതൽ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 97 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. 1,10,000 രൂപ പിഴയും വിധിച്ചു. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
Also Read: ശനിയുടെ സഞ്ചാരമാറ്റം ഈ രാശിക്കാർക്ക് നൽകും രാജകീയ ജീവിതം!
കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള ആൾ തന്നെ പീഡിപ്പിച്ചതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 376(3) പ്രകാരമുള്ള 30 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കൂടിയ ശിക്ഷ. മറ്റൊരു വകുപ്പിൽ 20 വർഷം തടവും 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പോക്‌സോ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 20, 15, 10 വർഷങ്ങൾ വീതം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..
ഇവയ്ക്ക് പുറമേ ബാലനീതി നിയമപ്രകാരം രണ്ടുവർഷം കഠിനതടവും വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം നാലരവർഷം കഠിനതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2019-ൽ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറുപത്തിനാലുകാരനായ പിതാവിനെ ശിക്ഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...