Crime News: നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കൾ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽ

Alappuzha: തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാക്കളെ ചോദ്യം ചെയ്ത് വരികയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2024, 11:21 AM IST
  • ഓ​ഗസ്റ്റ് ഏഴിനാണ് യുവതി പ്രസവിച്ചത്
  • തുടർന്ന് കൊച്ചിയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടി
  • സംഭവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്
Crime News: നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കൾ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതായാണ് സംശയം. സംഭവത്തിൽ തകഴി  സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

തോമസ് ജോസഫ് (24)  അശോക് ജോസഫ് (30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തകഴി കുന്നുമ്മലിലാണ് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കുഞ്ഞിന്റെ മൃതദേ​ഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചു. തുടർന്ന് അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നാണ് സംശയിക്കുന്നത്.

ALSO READ: കർണാടകയിൽ തും​ഗഭ​ദ്ര ഡാമിന്റെ ​ഗേറ്റ് തകർന്ന് വൻ തോതിൽ വെള്ളം പുറത്തേക്ക്; ജാ​ഗ്രത

ഇത് സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലെടുത്ത യുവാക്കളെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഓ​ഗസ്റ്റ് ഏഴിനാണ് യുവതി പ്രസവിച്ചത്. തുടർന്ന് കൊച്ചിയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് യുവതി പ്രസവിച്ച കാര്യം ഇവർ അറിയുന്നത്. കുഞ്ഞിനെപ്പറ്റി ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാനായി നൽകിയെന്നാണ് പറഞ്ഞത്. പിന്നീട് പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകിയത്. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News