Crime News: താനൂരിൽ മൂന്നു ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

Crime News: സംഭവത്തിൽ താനൂര്‍ ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി പോലീസിന് മൊഴി നല്‍കിയാതായിട്ടാണ് റിപ്പോർട്ട്

Written by - Ajitha Kumari | Last Updated : Feb 29, 2024, 12:43 PM IST
  • താനൂരില്‍ മൂന്ന് ദിവസം പ്രായമായ നവജാത ശിശുവിനെ അമ്മ കൊന്ന് കുഴിച്ചു മൂടിയതായി റിപ്പോർട്ട്
  • സംഭവത്തിൽ താനൂര്‍ ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
Crime News: താനൂരിൽ മൂന്നു ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

മലപ്പുറം: താനൂരില്‍ മൂന്ന് ദിവസം പ്രായമായ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി റിപ്പോർട്ട്.   സംഭവത്തിൽ താനൂര്‍ ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി പോലീസിന് മൊഴി നല്‍കിയാതായിട്ടാണ് റിപ്പോർട്ട്.  പോലീസ് സ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Also Read:  മധ്യപ്രദേശിൽ പിക്കപ്പ് വാൻ മറിഞ്ഞ് 14 മരണം; 21 പേർക്ക് പരിക്ക്

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഈ വിവരം പുറത്തുവന്നത്.  ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു പോലീസിന് ലഭിച്ച രഹസ്യവിവരം. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി നല്‍കിയത്. 

Also Red: ശുക്രൻ മാർച്ചിൽ രണ്ടുതവണ രാശിമാറും; ഈ രാശിക്കാർക്ക് ലഭിക്കും സർവ്വൈശ്വര്യവും, ആഗ്രഹസാഫല്യവും!

 

യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.  മാനസിക പ്രശ്‌നം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതിയുടെ മൊഴി. ഭര്‍ത്താവുമായി വഴക്കുണ്ടായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.  സംഭവം നടന്നത് ഈ മാസം 26 ന് രാത്രിയോടെയായിരുന്നു. വീട്ടിലെ കിണറിന് അടുത്താണ് കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News