Crime News: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ

Crime News: കടുത്ത വയറുവേദനയെ തുടർന്ന് രണ്ടാനച്ഛനാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.  ശേഷം വിവരമറിഞ്ഞപ്പോൾ മുങ്ങുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 09:35 AM IST
  • പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ രണ്ടാനച്ഛന്‍ അറസ്റ്റിൽ
  • കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് വിവരം അറിയുന്നത്
  • ഒളിവില്‍ പോയ പ്രതിയായ രണ്ടാനച്ഛനെ തൃശ്ശൂരില്‍ വച്ചാണ് പിടികൂടിയത്
Crime News: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ

ഇടുക്കി: Crime News: അടിമാലിയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ രണ്ടാനച്ഛന്‍ അറസ്റ്റിൽ. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്.  ഇതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയായ രണ്ടാനച്ഛനെ തൃശ്ശൂരില്‍ വച്ചാണ് പിടികൂടിയത്.  ഈ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത് ഇയാളാണെന്നാണ് റിപ്പോർട്ട്.

Also Read: Crime News: സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി കൊല്ലത്ത് അറസ്റ്റിൽ

ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രിയാണ് പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ അടിമാലി സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.  പ്രതി പാലക്കാട് സ്വദേശിയാണ്. പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് അടിമാലിയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇതിനെ തുടർന്നു നടന്ന വിശദമായ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഉടൻതന്നെ വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.  

Also Read: നായയെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

പോലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ഛന്റെ പീഡനം പുറത്തറിയുന്നത്.  ഒന്നിലധികം തവണ പെണ്‍കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടാനച്ഛന്റ പീഡന വിവരം പെൺകുട്ടി പോലീസിനോട് പറയുകയും ചെയ്തിട്ടുണ്ട്. 15 വര്‍ഷം മുമ്പാണ് ആരോപണ വിധേയനായ ഇയാൾ പെൺകുട്ടിയുടെ അമ്മയോടൊപ്പം താമസം തുടങ്ങിയത്. ഇതിനിടയില്‍ പല തവണ ഇയാൾ  പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News