Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവ്

Crime News: തടവു ശിക്ഷയ്ക്കുപുറമേ 1,85,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.സന്തോഷ്‌കുമാറാണ് ഹാജരായത്. 

Written by - Zee Malayalam News Desk | Last Updated : Dec 29, 2023, 02:16 PM IST
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവ്
  • തടവു ശിക്ഷയ്ക്കുപുറമേ 1,85,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്
Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം  തടവ്

നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ 30 വർഷം തടവിന് വിധിച്ച് നെയ്യാറ്റിൻകര അതിവേഗ കോടതി. വിൽസൺ എന്ന 52 കാരനെയാണ്  ജഡ്ജി കെ.വിദ്യാധരൻ ശിക്ഷിച്ചത്. 

Also Read: അസഭ്യം പറഞ്ഞത് ചോദ്യംചെയ്തവരെ വെട്ടിക്കൊല്ലാൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ

സംഭവം നടന്നത് 2017 ലാണ്.  തടവു ശിക്ഷയ്ക്കുപുറമേ 1,85,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.സന്തോഷ്‌കുമാറാണ് ഹാജരായത്. 

ആരോഗ്യ ഇൻഷുറൻസ് ശരിയാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ ഗുരുവായൂരിലെത്തിച്ച് പീഡനം; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മലയിൻകീഴ് സ്വദേശി രാജേഷിനെയാണ് കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്. 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപയും ആണ് പിഴ. പിഴ ഒടുക്കി ഇല്ലെങ്കിൽ 13 മാസം കൂടി തടവ്  ശിക്ഷ കൂടിഅനുഭവിക്കണം.

Also Read: 7th pay commission: പുതുവർഷത്തിൽ കേന്ദസർക്കാർ ജീവനക്കാർക്ക് ലഭിക്കും ഡബിൾ ജാക്പോട്ട്

 

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനായി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടു പോവുകയും ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാഴച്ചാലിൽ വീട് വാടകയ്ക്കെടുത്ത് പീഡിപ്പിക്കുകയും ആയിരുന്നു. മകളെ കാണാതായതിനെ തുടർന്ന് മാതാവും ബന്ധുക്കളും പോലീസിൽ പരാതി കൊടുക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ വാഴച്ചാലിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയും ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News