Son killed Parents: തൃശൂരിൽ മാതാപിതാക്കളെ മകന്‍ തലയ്ക്കടിച്ച് കൊന്നു, സ്വത്ത് തർക്കമെന്ന് സംശയം

തൃശൂരിൽ മാതാപിതാക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 11:47 AM IST
  • അവിണിശേരിയില്‍ മാതാപിതാക്കളെ മകന്‍ തലയ്ക്ക് അടിച്ച കൊലപ്പെടുത്തി.
  • രാമകൃഷ്ണന്‍, തങ്കമണി എന്നിവരാണ് മരിച്ചത്.
  • സംഭവവുമായി ബന്ധപ്പെട്ട് മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
  • സ്വത്തുസംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്.
Son killed Parents: തൃശൂരിൽ മാതാപിതാക്കളെ മകന്‍ തലയ്ക്കടിച്ച് കൊന്നു, സ്വത്ത് തർക്കമെന്ന് സംശയം

തൃശൂര്‍: സ്വത്ത് തർക്കത്തെ തുടർന്ന് തൃശൂർ (Thrissur) അവിണിശേരിയില്‍ മാതാപിതാക്കളെ മകന്‍ (Son) തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി (Murdered). അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത് രാമകൃഷ്ണന്‍, തങ്കമണി എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ പ്രദീപിനെ പോലീസ് (Police) കസ്റ്റഡിയിലെടുത്തു. കമ്പിവടി കൊണ്ടാണ് ഇയാൾ ഇരുവരുടെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 

ചൊവ്വാഴ്ച രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. മ​ദ്യപിച്ചെത്തിയ പ്രദീപ് മാതാപിതാക്കളെ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. സ്വത്തുസംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. രാമകൃഷ്ണന് തലയ്ക്കാണ് അടിയേറ്റത്. ആക്രമണത്തിൽ തങ്കമണിക്കും ​ഗുരുതരമായി പരിക്കേറ്റു.

Also Read: Father sentenced to 212 years in Jail: കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് 212 വർഷം തടവ് ശിക്ഷ

പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരിലെ ജനറല്‍ ആശുപത്രിയിലെത്തിച്ചു (thrissur generala hospital). സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (Medical College Hospital) മാറ്റി. പക്ഷെ, ജീവന്‍ രക്ഷിക്കാനായില്ല. രാത്രി പത്തോടെ രാമകൃഷ്ണന്‍ മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ തങ്കമണി ഇന്ന് രാവിലെയാണ് മരിച്ചത്. 

Also Read: പ്രണയം എതിര്‍ത്തു; പെണ്‍മക്കള്‍ അമ്മയെ കൊന്നു!!

കഴിഞ്ഞ ദിവസം ഭാര്യയേയും മകളെയും ഇയാൾ ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതായും നാട്ടുകാര്‍ (residents) പറയുന്നു. പ്രദീപിനെ പോലീസ് (Police) ചോദ്യം ചെയ്ത് വരികയാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വീട് സീല്‍ (House Sealed) ചെയ്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News