നെടുമങ്ങാട്: അയല്‍വാസിയായ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിച്ച സൈനികന് അറസ്റ്റിലായതായി റിപ്പോർട്ട്. വെളളനാട് നാലുമുക്ക് ശ്യാമ ഭവനില്‍ ശിവപ്രസാദാണ് അറസ്റ്റിലായത്.
Also Read: വീട്ടമ്മയുടെ ദുരൂഹമരണത്തിൽ മകളുടെ ഭർത്താവ് കസ്റ്റഡിയിൽ!
ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു പോയ അയല്‍വാസിയായ സ്ത്രീയെ കടന്നു പിടിച്ചു ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. ആര്‍മിയില്‍ പഞ്ചാബില്‍ ജോലി നോക്കുന്ന ശിവപ്രസാദ് ലീവില്‍ വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ. ഇയാള്‍ ലീവില്‍ വരുമ്പോഴെല്ലാം മദ്യപിച്ച് നാട്ടുകാര്‍ക്ക് നിരന്തരം ശല്യം ഉണ്ടാക്കാറുണ്ടെന്നാണ് പറയുന്നത്. ആര്യനാട് ഇൻസ്പെക്ടർ വി.എസ്. അജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ വേണു, ഗ്രേഡ് എസ്.ഐമാരായ അന്‍സറുദീന്‍, സുരേഷ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത...ശമ്പളത്തിൽ 52% വർദ്ധനവുണ്ടായേക്കാം!
ഡെപ്യൂട്ടി തഹസില്‍ദാറുടെ തിരോധാനത്തില്‍ വഴിത്തിരിവ്; ഭാര്യയുമായി സംസാരിച്ചു!
തിരൂർ ഡപ്യൂട്ടി തഹസിൽദാര്‍ ചാലിബ് പി ബിയുടെ തിരോധാനത്തിൽ വൻ വഴിത്തിരിവ്. ചാലിബിന്റെ മൊബൈൽ ഫോൺ ഓണാവുകയും ഭാര്യയുടെ കോൾ എടുക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. ഭാര്യയുടെ ഫോൺ കോൾ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാൻഡിൽ ആണെന്നും വീട്ടിലേക്ക് എത്താമെന്നും അറിയിച്ചിരിക്കുകയാണ്. തന്റെ കൂടെ ആരുമില്ലെന്നും മാനസിക പ്രയാസത്തിൽ പോയതാനെന്നുമാണ് ചാലിബ് ഭാര്യയോടു പറഞ്ഞത്. ഇദ്ദേഹം കർണാടകയിലാണെന്നാണ് റിപ്പോർട്ട്.
Also Read: കർക്കടക രാശിക്കാർക്ക് വാഹന യോഗം, കുംഭ രാശിക്കാർക്ക് ആത്മവിശ്വാസം ഏറും, അറിയാം ഇന്നത്തെ രാശിഫലം!
തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകുന്നേരം മുതൽ കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാൽ പോലീസ് അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു. ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്. ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5:15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കൾ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.