Crime News: കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി സംഘർഷം; 3 പേർക്ക് കുത്തേറ്റു; മറ്റ് 3 പേർക്ക് പരിക്ക്

Crime News: സംഭവത്തെ തുടർന്ന് ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ, മുഹമ്മദ് അസർ, തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് എന്നിവർക്ക് കുത്തേറ്റു.  കേരളത്തിൽ നിന്നും ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വിൽപന നടത്തുന്നവരാണ് ഈ തമിഴ്നാട് സ്വദേശികൾ.

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 07:54 AM IST
  • കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി സംഘർഷം
  • മൂന്നു പേർക്ക് കുത്തേൽക്കുകയും മറ്റ് മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
  • സംഭവം നടന്നത് കൊല്ലത്ത് മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലാണ്
Crime News: കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി സംഘർഷം; 3 പേർക്ക് കുത്തേറ്റു; മറ്റ് 3 പേർക്ക് പരിക്ക്

കൊല്ലം: കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലിൽ വാൻ സംഘർഷം. സംഘർഷത്തിൽ മൂന്നു പേർക്ക് കുത്തേൽക്കുകയും മറ്റ് മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  സംഭവം നടന്നത് കൊല്ലത്ത് മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലാണ്.

Also Read: ഗർഭിണിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തെ തുടർന്ന് ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ, മുഹമ്മദ് അസർ, തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് എന്നിവർക്ക് കുത്തേറ്റു.  ഇവരെക്കൂടാതെ തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിൻസിന്റെ മാതൃ സഹോദരൻ റോബിൻസൺ, സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുൺ, ഷാഫിനിന്റെ ഡ്രൈവർ റഷീദിൻ ഇസ്ലാം എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. കേരളത്തിൽ നിന്നും ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വിൽപന നടത്തുന്നവരാണ് ഈ തമിഴ്നാട് സ്വദേശികൾ. സംഭവം നടന്നത് പുലർച്ചെ ഒരു മണിയോടെയായിരുന്നു.

Also Read: കാപ്പ ചുമത്തി പോലീസ് നാടുകടത്തിയ യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ

വിളമ്പിയ ചിക്കൻ കറിക്ക് ഉപ്പ് കുറവാണെന്ന് പ്രിൻസ് റോബിൻസണിനോട് പറയുകയും ഇത് കേട്ട ഹോട്ടൽ ജീവനക്കാരൻ മുഹമ്മദ് ഷഫീനെ വിളിച്ച് കൊണ്ടു വരികയും തുടർന്ന് ഇവർ തമ്മിൽ ഈ വിഷയത്തിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.  ഇതിനിടയിൽ ഷഫീൻ റോബിൻസണിനെ മർദിക്കുകയും മർദനമേറ്റ മൂവരും ഹോട്ടൽ വിട്ടു പോകുകയുമുണ്ടായി.  ശേഷം ഇവർ അരുണിനെയും കൂട്ടി തിരിച്ചു വന്ന് ഹോട്ടൽ ജീവനക്കാരുമായി അടിപിടി ഉണ്ടാക്കുകയും ഇതോടെ സംഭവം കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.  പ്രിൻസും റോബിൻസണും ചേർന്ന് ഹോട്ടൽ ഉടമകളെ വയറ്റിൽ കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് തമിഴ്നാട് സ്വദേശികൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട് ഒപ്പം ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുത്തു.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: കേസന്വേഷണം സിബിഐക്ക്; വീഡിയോ ഷൂട്ട് ചെയ്തയാൾ അറസ്റ്റിൽ

മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നനരാക്കി തെരുവിലൂടെ നടത്തിയ സംഭവത്തിൽ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയതായി റിപ്പോർട്ട്. വൻ തോതിൽ പ്രതിഷേധങ്ങൾക്കിടയായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം കോടതി ഇന്ന് ഈ വിഷയം പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാറിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയം.കഴിഞ്ഞ മൂന്നു മാസമായി തുടരുന്ന മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സർക്കാർ ഇന്ന് സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ ഇവർ, ലഭിക്കും സർവ്വൈശ്വര്യങ്ങൾ!

മണിപ്പൂരിൽ സംഘർഷം നടക്കുന്ന രണ്ട് സമുദായങ്ങളുമായും കേന്ദ്രം സംസാരിക്കുന്നുണ്ടെന്നും ഉടൻ തന്നെ അവരെ ഒരുമിച്ചിരുത്തി സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കക്ഷികളുമായും ആറ് റൗണ്ട് ചർച്ചകൾ ഇതിനോടകം നടത്തിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.  അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പിടിച്ചെടുത്തതായും ഈ ഫോണിന്റെ ഉടമയെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ കലാപം രൂക്ഷമായതിന് പിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോയാണ് പുറത്തായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News