Shocking:പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യാ ചെയ്യുന്നതെന്ന കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തു

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 10:20 AM IST
  • ആത്മഹത്യാ ചെയ്യുന്നതെന്ന കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തു
  • മൃതദേഹങ്ങൾ നടപടികൾക്ക് ശേഷം, ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
  • പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Shocking:പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകല റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ്  മരിച്ചത്.  രജിതയെ വിഷം കഴിച്ചു മരിച്ച നിലയിലാണ് കണ്ടെത്തിയത്. മറ്റുള്ളവർ തൂങ്ങി മരിച്ച നിലയിലാണ്.പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യാ ചെയ്യുന്നതെന്ന കുറിപ്പ് വീട്ടിൽ നിന്നും കണ്ടെടുത്തു. ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം,  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു

 

Trending News