Moral Police : Kannur ൽ സഹപാഠിയായ പെൺക്കുട്ടിക്കൊപ്പം നടന്നതിന് പത്താം ക്ലാസ് വിദ്യാർഥിക്ക് സദാചാരം പറഞ്ഞ് Auto Driver ടെ ക്രൂര മർദനം, CCTV Video പുറത്ത്

Kannur Panoor ലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥി മോഡൽ പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് വിദ്യാർഥിയെ സമീപത്തേക്ക് വിളിച്ചു വെരുത്തിയാണ് ക്രൂരമായി മർദിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 2, 2021, 05:29 PM IST
  • Kannur Panoor ലാണ് സംഭവം
  • പത്താം ക്ലാസ് വിദ്യാർഥി മോഡൽ പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് വിദ്യാർഥിയെ സമീപത്തേക്ക് വിളിച്ചു വെരുത്തിയാണ് ക്രൂരമായി മർദിക്കുന്നത്.
  • പിന്നീട് നടു റോഡിലിട്ട് വിദ്യാർഥി മർദിക്കുന്ന CCTV Video പുറത്ത് വന്നു.
  • എന്നാൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു
  • പ്രതിക്ക് സിപിഎം ബന്ധം
Moral Police : Kannur ൽ സഹപാഠിയായ പെൺക്കുട്ടിക്കൊപ്പം നടന്നതിന് പത്താം ക്ലാസ് വിദ്യാർഥിക്ക് സദാചാരം പറഞ്ഞ് Auto Driver ടെ ക്രൂര മർദനം, CCTV Video പുറത്ത്

Kannur : സഹപാഠിയായ പെൺക്കുട്ടിക്കൊപ്പം നടന്നു എന്ന പേരിൽ വിദ്യാർഥിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ സദാചാര ​ഗുണ്ടായിസം (Moral Police). Panoor ലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥി മോഡൽ പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് വിദ്യാർഥിയെ സമീപത്തേക്ക് വിളിച്ചു വെരുത്തിയാണ് ക്രൂരമായി മർദിക്കുന്നത്. പിന്നീട് നടു റോഡിലിട്ട് വിദ്യാർഥി മർദിക്കുന്ന CCTV Video പുറത്ത് വന്നു. 

ALSO READ : സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം: Tamilnadu DGPക്കെതിരെ കേസെടുത്തു,അന്വേഷണത്തിന് ആറം​ഗ പ്രത്യേക സംഘം

പാനൂരിലെ മുത്താറിപീടികയിലാണ് ഓട്ടോ സ്റ്റാൻഡിന് സമീപം ഇന്നലെ ഉച്ചയോടാണ് സംഭവം നടക്കുന്നത്. മുത്താറിപീടികയിൽ ഓട്ടോ ഓടിക്കുന്ന മൊകേരി സ്വദേശി ജിനീഷാണ് വിദ്യാർഥിയെ മർദിക്കുന്നത്. ജിനീഷ് വിദ്യാർഥിയെ വിളിച്ചു വരുത്തി ആദ്യം എന്തോ ചോദിച്ചതിന് ശേഷം മുഖത്തിനിട്ട് അടിക്കുകായായിരുന്നു. തുടർന്ന് റോഡിന്റെ ഒരു വശത്തേക്ക് മാറി വിദ്യാർഥിയെ തുടരെ ക്രൂരമായി മർദിക്കുകയും ചെയ്തു. 

പെൺക്കുട്ടിയുടെ കൂടെ നടന്ന് പോയിതിനെ ചോദിച്ചാണ് വിദ്യാർഥിയെ മർദിച്ചത്. എന്നാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ അളുമാറി തല്ലിയതാണെന്ന് ജിനിഷ് പറഞ്ഞു. വിദ്യാർഥിയുടെ മാതാപിതാക്കൾ പാനൂർ പൊലീസിൽ പരാതി നൽകി.

ALSO READ: Attingal Ayyappan പോലീസ് പിടിയിൽ,പോലീസിനെ വെട്ടിച്ച് നടന്നത് 20 വർഷം

എന്നാൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. എന്തുവന്നാലും കേസിൽ നിന്ന് പിന്മാറില്ലെന്നും വിദ്യാർഥികളുടെ മാതാപിതാക്കൾ അറിയിച്ചു. അന്വേഷണം നടത്തുകയാണെന്ന് പൊലീസും പ്രതികരിച്ചു. പ്രതിക്ക് സിപിഎം ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News