കോട്ടയം : പാലായിൽ ഒരു കുടുംബത്തിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പുവരണിയിൽ ഞണ്ടുപാറ സ്വദേശി ജെയ്സൺ ഭാര്യ മെറീന ഇവരുടെ മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജെയ്സൺ ഇവർ നാല് പേരെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയതായിട്ടാണ് പ്രാഥമിക നിഗമനം. ഇന്ന് മാർച്ച് അഞ്ചാം തീയതി ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
24കാരിയായ മറീനയെ കട്ടലിൽ വെട്ടേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ ജെറാൾഡ് നാല് വയസ്, ജെറീന രണ്ട് വയസ്, ജെറീൽ ഏഴ് മാസം എന്നിവരെ സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. 49കാരനായ ജെയ്സണിന് തുങ്ങി മരിച്ച നിലയിലും കണ്ടെത്തി. കുട്ടികളെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടിത്തിയിരിക്കുന്നത്.
ALSO READ : Acid Attack : മംഗളൂരുവിൽ മലയാളി പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മലപ്പുറം സ്വദേശി പിടിയിൽ
പൂവരണിയിൽ ഒരു വർഷത്തിലേറെയായി ഇവർ വാടകയ്ക്ക് തമാസിച്ചു വരികയാണ്. സമീപത്തെ റബർ ഫാക്ടറിയിലെ ഡ്രൈവറാണ് ജെയ്സൺ. മറീനയും ജെയ്സണും പ്രണയിച്ച വിവാഹം കഴിച്ചവരാണ്. രാവിലെ ജെയ്സൺ സഹോദരനെ ഫോണിൽ വിളിച്ചതിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.