തിരുവനന്തപുരം : പാറശ്ശാലയിൽ കഷായത്തിൽ വിഷം ചേർത്ത് നൽകി ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് അണുനാശിനി (ലൈസോൾ) കഴിച്ചാണ് ഓക്ടോബർ 31 ഇന്ന് രാവിലെ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുരക്ഷ ഉറപ്പാക്കാതെ പ്രതിയെ ശുചിമുറിയിൽ കൊണ്ടുപോയത് വീഴ്ചയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ നടപടി. നെടുമങ്ങാട് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരായ ഗായത്രി, സുമ എന്നിവർക്കെതിരെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
ശുചിമുറിയിൽ പോയി വന്നതിന് ശേഷം ഛർദ്ദിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഗ്രീഷ്മയുടെ ആരോഗ്യം തൃപ്തികരമാണെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കുറ്റം സമ്മതം നടത്തിയ ഗ്രീഷ്മയുടെ അറസ്റ്റ് പോലീസ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയിരുന്നു.
ALSO READ : കോഴിക്കോട് സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച 15കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു
അതേസമയം കൃത്യം നടന്ന സമയത്ത് ഷാരോൺ ധരിച്ചിരുന്ന വസ്ത്രം പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം ഗ്രീഷ്മയെ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തേക്കും.
ഇരുപത്തിരണ്ടുകാരിയായ വിദ്യാർഥിനി നടത്തിയ കൊലപാതകത്തിൽ അക്ഷരാർത്ഥത്തിൽ കേരളം ഞെട്ടിയിരിക്കുകയാണ്. കൊടും ക്രിമിനലുകളെ പോലെ അങ്ങേയറ്റം ആസൂത്രിതമായാണ് നീക്കമാണ് ഗ്രീഷ്മ നടത്തിയത്. ഷാരോണിനെ ഒഴിവാക്കാൻ മെനഞ്ഞെടുത്ത അന്ധവിശ്വാസ കഥകൾ തന്നെയാണ് ഗ്രീഷ്മയ്ക്ക് വിനയായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...