Sharon Raj Murder: ഷാരോൺ രാജിന്റെ കൊലപാതകം: പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Sharon Raj Death: നിരന്തരം ജൂസ് ചലഞ്ച് നടത്തി എന്തുകൊടുത്താലും ഷാരോൺ കുടിക്കുമെന്ന വിശ്വാസം നേടിയ ശേഷമാണ് കഷായത്തിൽ വിഷം കലർത്തി ഗ്രീഷ്മ ഷാരോണിന് നൽകിയത്

Written by - Zee Malayalam News Desk | Last Updated : Oct 31, 2022, 07:20 AM IST
  • ഷാരോൺ കൊലപാതക കേസിൽ പ്രതിയും കാമുകിയുമായ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
  • ഗ്രീഷ്മയെ ഇന്ന് വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും
  • ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും
Sharon Raj Murder: ഷാരോൺ രാജിന്റെ കൊലപാതകം:  പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: Sharon Raj Death: തിരുവനന്തപുരം പാറശ്ശാലയിൽ കഷായവും ജ്യൂസും കഴിച്ച് യുവാവ് മരിച്ച കേസിലെ പ്രതിയും കാമുകിയുമായ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.  ഗ്രീഷ്മയെ ഇന്ന്  പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുത്ത ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.  ഗ്രീഷ്മയെ ഇന്നലെ അന്വേഷണ സംഘം എട്ടുമണിക്കൂർ ചോദ്യം ചെയ്തിരുന്നു.  ഇതിലാണ് ഷാരോണിൻെറ കൊലപതാകത്തിൻെറ ചുരുള്‍ അഴിഞ്ഞത്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിൽ ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയിലെടുത്ത് ചോദ്യംചെയ്യും.

Also Read: Sharon Raj Murder: കലർത്തിയത് തുരിശ്, ഛർദ്ദിച്ചപ്പോൾ വിഷം ചേർത്ത വിവരം ഷാരോണിനോട് പറഞ്ഞു; ​ഗ്രീഷ്മയുടെ മൊഴി

ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി നടത്തിയ കൊലപാതകത്തിൽ അക്ഷരാർത്ഥത്തിൽ കേരളം ഞെട്ടിയിരിക്കുകയാണ്.  കൊടും ക്രിമിനലുകളെ പോലെ അങ്ങേയറ്റം ആസൂത്രിതമായാണ് നീക്കമാണ് ഗ്രീഷ്മ നടത്തിയത്.   ഷാരോണിനെ ഒഴിവാക്കാൻ മെന‍ഞ്ഞെടുത്ത അന്ധവിശ്വാസ കഥകൾ തന്നെയാണ് ഗ്രീഷ്മയ്ക്ക് വിനയായത്.  ഗ്രീഷ്‌മ നിരന്തരം ജ്യൂസ് ചലഞ്ചുകൾ നടത്തി അതിന്റെ പേരിൽ എന്തുകൊടുത്താലും ഷാരോൺ കുടിക്കുമെന്നത് ഉറപ്പാക്കുകയായിരുന്നു ആദ്യ ശ്രമം. ജ്യൂസിൽ വിഷം കലർത്തിയാൽ രുചി വ്യത്യാസം പെട്ടെന്ന് മനസ്സിലാകുമെന്നതിനാലാകാം ജ്യൂസിൽ നിന്ന് പദ്ധതി പിന്നീട് കഷായത്തിലേക്ക് മാറ്റിയതെന്നും സൂചനയുണ്ട്. 

Also Read: നവംബറിലെ ഭാഗ്യ രാശികൾ ഇവയാണ്! ലഭിക്കും ധനമഴ ഒപ്പം കരിയറിൽ വൻ പുരോഗതിയും

അതിനായി തന്‍റെ അമ്മ കുടിച്ചിരുന്ന കഷായം താൻ കുടിക്കുന്ന കഷായമാക്കി ഷാരോണിന്‍റെ മുമ്പിൽ അവതരിപ്പിക്കുകയും ഈ കഷായം ഒരു വട്ടമെങ്കിലും കുടിച്ചു നോക്കിയാലേ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാകുകയുളളൂവെന്ന് ഷാരോണിനെ ബോധ്യപ്പെടുത്തിയ ശേഷമാണ് ജ്യൂസ് ചലഞ്ച് കഷായ ചലഞ്ചാക്കി മാറ്റിയത്. അതിനുശേഷമാണ് 14 ണ് വീട്ടിലെത്തിയ ഷാരോണിന് കഷായത്തിൽ വിഷം ചേർത്ത് ഗ്രീഷ്മ കൊടുത്തത്.  അത് കഴിച്ചതിനെ തുടർന്നാണ് ഷാരോണിണിന്റ ആരോഗ്യനില മോശമാകുകയും മരണമടയുകയും ചെയ്തത്.   മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് കൊല നടത്തിയതെന്നും ഇതിനായി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഏത് വിഷമാണ് ഇതിനായി തിരഞ്ഞെടുത്തത് എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധനാ ഫലങ്ങള്‍ കിട്ടിയാൽ മാത്രമേ വ്യക്തത വരൂ. ഷാരോണ്‍ രാജിന്റെ അവസാന ശബ്ദസന്ദേശവും കാമുകിയുമായി നടത്തിയ ജ്യൂസ് ചലഞ്ചിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് ഗ്രീഷ്‌മയിലേക്ക് സംശയം നീങ്ങിയത്. തുടര്‍ന്ന് ഗ്രീഷ്മയെ ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. പിന്നാലെ നടത്തിയ തുടര്‍ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഗ്രീഷ്മ പതറുകയായിരുന്നു.

Also Read: കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ കണ്ടം വഴി ഓടിച്ച് പോത്ത്..! വീഡിയോ വൈറൽ

ഇതിനിടയിൽ ഷാരോണിൻ്റേത് കൊലപാതകമാണെന്നും പ്രണയത്തോട് പെൺകുട്ടിയുടെ വീട്ടുകാർക്കുണ്ടായ എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്നുമാണ് യുവാവിൻ്റെ ബന്ധുക്കളുടെ പരാതി. മാത്രമല്ല ഷാരോണിൻ്റെ മരണത്തിനു പിന്നാലെ ഗ്രീഷ്മയുമായുള്ള വാട്സാപ്പ് ഷാരോണിൻ്റെ ചാറ്റുകളും, പെൺകുട്ടി ഷാരോണിൻ്റെ സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണവും വീട്ടുകാർ പുറത്തുവിട്ടിരുന്നു. ഗ്രീഷ്മയുടെ വീട്ടിലില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളെ അറിയിച്ചില്ല. അവർ ഇതറിയുന്നത് താൻ കുടിച്ചുകൊണ്ടിരുന്ന കഷായമാണ് ഷാരോണിന് നൽകിയതെന്ന് പെൺകുട്ടി പറയുന്ന ഓഡിയോ ക്ലിപ്പിലൂടെയാണ്. ഇതിനിടയിൽ ആരോപണങ്ങള്‍ നിഷേധിച്ച് പെൺകുട്ടി തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ സാഹചര്യത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. തുടർന്ന് ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ചോദ്യം ചെയ്യലിൽ കൊലപാതകത്തിൻ്റെ ചുരുളഴിയുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News