Sexual Assault: കൊച്ചിയിൽ എയർഹോസ്റ്റസിന് നേരേ ലൈംഗികാതിക്രമ ശ്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

Crime News: ഹോട്ടല്‍ മുറി വൃത്തിയാക്കാനെന്ന വ്യാജേന കയറി എയര്‍ ഹോസ്റ്റസായ നാഗാലാന്‍ഡ് സ്വദേശിനിക്ക് നേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് ഇയാളുടെ പേരിലെ കേസ്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 03:04 PM IST
  • കൊച്ചിയിൽ എയർഹോസ്റ്റസിന് നേരേ ലൈംഗികാതിക്രമ ശ്രമം
  • ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
  • പാലാരിവട്ടത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ ക്ലീനിങ് ജീവനക്കാരനാണ് അറസ്റ്റിലായ ടിനു ഫിലിപ്പ്
Sexual Assault: കൊച്ചിയിൽ എയർഹോസ്റ്റസിന് നേരേ ലൈംഗികാതിക്രമ ശ്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

കൊച്ചി: എയർഹോസ്റ്റസിനു നേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാൻ അറസ്റ്റിൽ.  പാലാരിവട്ടം പോലീസാണ് കോട്ടയം കീഴ്കുന്ന് പാളക്കാട് വീട്ടില്‍ ടിനു ഫിലിപ്പിനെ പിടികൂടിയത്.

Also Read: ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാരിവട്ടത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ ക്ലീനിങ് ജീവനക്കാരനാണ് അറസ്റ്റിലായ ടിനു ഫിലിപ്പ്.  ഹോട്ടല്‍ മുറി വൃത്തിയാക്കാനെന്ന വ്യാജേന കയറി എയര്‍ ഹോസ്റ്റസായ നാഗാലാന്‍ഡ് സ്വദേശിനിക്ക് നേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് ഇയാളുടെ പേരിലെ കേസ്.

ഇതിനിടയിൽ പയ്യന്നൂരിൽ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൂപ്പർമാർക്കറ്റ് മാനേജരെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂരിലെ ഒരു പ്രമുഖ ഹൈപ്പർ മാർക്കറ്റിൽ ഫ്ലോർ മാനേജരായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് മാനേജർ വേങ്ങാട് പടുവിലായി സ്വദേശി കേയീസ് ഹൗസിൽ ഹാഷിമിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: എസ്‌ഐയുടെ വീട്ടിൽ അമ്പത്തഞ്ചുകാരൻ മർദനമേറ്റ് മരിച്ചനിലയിൽ

യുവതി ആഗസ്ത്  6 മുതലാണ് ഹൈപ്പർ മാർക്കറ്റിൽ ജോലിക്കെത്തിയത്.  അന്നുമുതൽ മാനേജർ ലൈംഗിക ഉദ്ദേശത്തോടെ തന്നെ ശല്യം ചെയ്യുകയും ദോഹോപദ്രവം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി.   നേരത്തെയും ഇയാളുടെ പേരിൽ സമാന രീതിയിൽ പരാതി വന്നിട്ടുള്ളതായി പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News