Sexual Assault: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

Sexual Assault: ഉച്ചയ്ക്ക് സ്കൂളിൽ നിന്നും യൂണിഫോം വാങ്ങി പുറത്തിറങ്ങിയ കുട്ടിയെ ബൈക്കിൽ നിർബന്ധിച്ച് കയറ്റി കൊണ്ടുപോയാണ് പീഡിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : May 22, 2023, 08:05 AM IST
  • 14 വയസ്സുള്ള വിദ്യാർത്ഥിയെ​​ ആറ്റിങ്ങലിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
  • ശരത്തിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റു ചെയ്തത്
  • വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് അറസ്റ്റിലായ ശരത്
Sexual Assault: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: 14 വയസ്സുള്ള വിദ്യാർത്ഥിയെ​​ ആറ്റിങ്ങലിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് കൂട്ടുംവാതുക്കൽ അയന്തിയിൽ താമസിക്കുന്ന ശരത്തിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റു ചെയ്തത്.  വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് അറസ്റ്റിലായ ശരത്.

Also Read: Covid 19: കോവിഡ് ബാധിച്ചു മരിച്ച അധ്യാപികയ്ക്ക് മൂല്യനിർണയത്തിൽ പങ്കെടുക്കാത്തതിന് നോട്ടീസ്!

ഈ മാസം 12ന് ഉച്ചയ്ക്ക് സ്കൂളിൽ നിന്നും യൂണിഫോം വാങ്ങി പുറത്തിറങ്ങിയ കുട്ടിയെ ബൈക്കിൽ നിർബന്ധിച്ച് കയറ്റി പൊയ്കമുക്കിലുള്ള പാറക്കുളത്തിൽ എത്തിച്ചാണ് ശരത് ലൈംഗികമായി പീഡിപ്പിച്ചത്.  ഇതിനെ തുടർന്ന് കുട്ടി കാര്യങ്ങൾ വീട്ടിൽ അറിയിക്കുകയും അച്ഛനൊപ്പം എത്തി പോലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതി സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും തുടർന്ന് നടത്തിയ അന്വേഷത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.  ശേഷം പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കുകയും കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയുമുണ്ടായി.

നഴ്‌സിനുനേരെ വാഹനത്തിലിരുന്ന് നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

നടന്നു പോവുകയായിരുന്ന നഴ്സായ യുവതിക്ക് നേരെ വാഹനത്തിലിരുന്നുകൊണ്ട് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ടതും  ഇപ്പോള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ എ അര്ശാദിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് വെള്ളിയാഴ്ച രാവിലെയോടെയാണ്.

Also Read: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; 35 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി!

കാഞ്ഞങ്ങാടിനടുത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്ന യുവതി കോട്ടച്ചേരിയില്‍ ബസിറങ്ങിയ ശേഷം വഴിയരികിലൂടെ നടന്നുപോകുമ്പോള്‍ ഗുഡ്സ് ഓട്ടോറിക്ഷയിലിരുന്ന അർശാദ് യുവതിയെ വിളിച്ചശേഷം  നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പരാതി. യുവതി ഉടന്‍ തന്നെ ഹൊസ്ദുര്‍ഗ് പോലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. ഇതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയായ അര്‍ശാദ് ഗുഡ്‌സ് ഓടോറിക്ഷയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ്.  ഇയാൾ നേരത്തേയും ഇത്തരം കേസിൽ അറസ്റ്റിലായിട്ടുണ്ട്.  ഇക്കഴിഞ്ഞ ജനുവരി 14 ന് സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അര്‍ശാദിനെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത 11 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ ഗുഡ്‌സ് ഓടോറിക്ഷയില്‍ പോവുകയായിരുന്ന പ്രതി റോഡില്‍ വണ്ടി നിര്‍ത്തിയ ശേഷം ഉടുമുണ്ട് പൊക്കി നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു കേസ്.  ഇയാൾ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം വീണ്ടും സമാന കേസില്‍ അറസ്റ്റിലായിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News