കോഴിക്കോട് പള്ളിയിൽ കയറി ലാപ്ടോപ്പും ടാബും മോഷ്ടിച്ചു; യുവാവ് പിടിയിൽ

മോഷ്ടിച്ച ടാബ് പ്രതി പന്ത്രണ്ടായിരം രൂപക്ക് വിൽപ്പന നടത്തിയ ശേഷം മൊബൈൽ ഫോണും, വാച്ചും, കൂളിംഗ് ഗ്ലാസും മറ്റും വാങ്ങി

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 10:18 PM IST
  • രണ്ട് ദിവസം മുമ്പാണ് മോഷണം നടന്നത്.
  • ടാബ് പ്രതി പന്ത്രണ്ടായിരം രൂപക്ക് വിൽപ്പന നടത്തി
  • ഇതിന് മുൻപും പ്രതി നിരവധി കളവുകൾ ചെയ്തിട്ടുണ്ട്
  • പ്രതിക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്.
കോഴിക്കോട് പള്ളിയിൽ കയറി ലാപ്ടോപ്പും ടാബും മോഷ്ടിച്ചു; യുവാവ് പിടിയിൽ

കോഴിക്കോട് : പൊറ്റമ്മലിലെ സലഫി മസ്ജിദിൽ  നിസ്കരിക്കാൻ കയറിയ യുവാവിന്റെ ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം നടത്തിയ പ്രതിയെ പിടികൂടി. കോഴിക്കോട് കാരന്തൂർ സ്വദേശി ജാവേദ് ഖാനെ(20) ആണ് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടിയത്. രണ്ട് ദിവസം മുമ്പാണ് മോഷണം നടന്നത്.

കിനാലൂർ സ്വദേശിയായ വ്യക്തിയുടെ ടാബും, ലാപ്ടോപ്പും മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗായതിനാൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് മോഷണം നടന്നതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലൂടെയാണ് രണ്ടു ദിവസത്തിനകം പ്രതിയെ പിടികൂടിയത്.

ALSO READ : കോഴിക്കോട് ലോഡ്ജിൽ നിന്നും എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

മോഷ്ടിച്ച ടാബ് പ്രതി പന്ത്രണ്ടായിരം രൂപക്ക് വിൽപ്പന നടത്തിയ ശേഷം മൊബൈൽ ഫോണും, വാച്ചും, കൂളിംഗ് ഗ്ലാസും മറ്റും വാങ്ങിയിരുന്നു. ലാപ്പ്ടോപ്പ് വിൽപ്പന നടത്താൻ സാധിക്കാത്തതിനാൽ പ്രതി താമസിക്കുന്ന ചേവായൂർ ത്വക്ക് രോഗ അശുപത്രിക്ക് സമീപത്തുള്ള  ഉദയം ഹോമിന്റെ കോമ്പൗണ്ടിൽ കുറ്റികാട്ടിലൊളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു. ഇതിനുമുൻപും പ്രതി നിരവധി കളവുകൾ ചെയ്തിട്ടുണ്ടങ്കിലും ആളുകൾ പിടി കൂടുകയും എല്ലാം ഒത്തു തീർപ്പാക്കുകയുമായിരുന്നു. പ്രതിക്കെതിരെ ഒരു പോക്സോ കേസും നിലവിലുണ്ട്.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, രാകേഷ് ചൈതന്യം,എ.കെ അർജ്ജുൻ മെഡിക്കൽ കോളേജ് പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ ഹരികൃഷ്ണൻ, ശ്രീജയൻ, സിപിഒ ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News