ഉടമസ്ഥാവകാശം മാറ്റാൻ 2000 രൂപ കൈക്കൂലി;റവന്യൂ ഇൻസ്‌പെക്ടർ പിടിയിൽ

ഇയാൾ  സ്ഥല പരിശോധന പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉടമസ്താവകാശം   മാറ്റുന്നതിന് 2000 രൂപ നൽകണമെന്ന് നാദിർഷാ ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 05:25 PM IST
  • ഉടമസ്താവകാശം മാറ്റുന്നതിന് 2000 രൂപ നൽകണമെന്ന് നാദിർഷാ
  • ഫിനോൾഫ് തലിൻ പുരട്ടി നൽകിയ നോട്ടിൽ ഇയാൾ കുടുങ്ങി
  • കണിമംഗലം സ്വേദേശിയിൽ നിന്നുമാണ് പൈസ വാങ്ങിയത്
ഉടമസ്ഥാവകാശം മാറ്റാൻ 2000 രൂപ കൈക്കൂലി;റവന്യൂ  ഇൻസ്‌പെക്ടർ പിടിയിൽ

തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപറേഷൻ  റവന്യൂ  ഇൻസ്‌പെക്ടർ നദിർഷാ വിജിലൻസ് പിടിയിൽ.കണിമംഗലം സ്വേദേശിയിൽ നിന്നും രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്താവകാശം  മാറ്റുന്നതിനായി  കോർപറേഷൻ  കണിമംഗലം മേഖല ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതിൽ റവന്യൂ ഇൻസ്‌പെക്ടറായ നാദിർഷാ  സ്ഥലം പരിശോധന പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉടമസ്താവകാശം   മാറ്റുന്നതിന് 2000 രൂപ നൽകണമെന്ന് നാദിർഷാ ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ പനമുക്ക് കൗൺസിലർ രാഹുലിനെ  വിവരം അറിയിക്കുകയായിരുന്നു. റവന്യൂ ഇൻസ്‌പെക്ടർ ആവശ്യപ്പെട്ട 2000 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ കൗൺസിലർ രാഹുലിന്റെ നിർദ്ദേശനുസരണം വിവരം വിജിലൻസിന് പരാതി  നൽകുകയായിരുന്നു.

വിജിലൻസ് ഫിനോൾഫ് തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും നാദിർഷാ സ്വീകരിക്കുന്ന  സമയത്ത്  ഡി.വൈ.എസ്. പി  ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News