New Delhi: വിവാഹ വാഗ്ദാനം നല്കി ലൈംഗിക ചൂഷണം നടത്തിയ മലയാളി യുവാവ് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍. കോട്ടയം സ്വദേശിയും യുവതിയുടെ സഹ പ്രവര്‍ത്തകനുമായ ഗ്രീനു ജോർജ് എന്ന യുവാവാണ് അറസ്റ്റിലായത്.
നേഴ്സ് ആയ മലയാളി യുവതി നല്കിയ പരാതിയില്‍ 2014 മുതല്‍ വിവാഹ വാഗ്ദാനം നല്കി ലൈംഗിക ചൂഷണത്തിന് (Sexual Harassment) ഇരായാക്കിയെന്നാണ് പറയുന്നത്. യുവതി പോലീസില്‍ (Delhi Police) പരാതിപ്പെട്ടതിനെ ത്തുടര്‍ന്ന് യുവാവ് ഒളിവിലായിരുന്നു.
നേഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ജോലി തേടി ഡൽഹിയിലെത്തിയ യുവതിയുടെ സഹപ്രവർത്തകനായിരുന്നു യുവാവ്. 2015 മേയിൽ
ശീതളപാനീയത്തിൽ ലഹരിമരുന്നു കലർത്തി മയക്കി പീഡിപ്പിക്കാൻ യുവാവ് ശ്രമിച്ചിരുന്നതായും അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
Also Read: Shilpa Shetty Divorce: ശില്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു?
പല തവണയാണ് യുവാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. വിവാഹം കഴിയ്ക്കണമെന്നുള്ള ആവശ്യം യുവാവ് തള്ളിയതോടെയാണ് യുവതി ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്.
Also Read: Murder: തിരുവനന്തപുരം കഴക്കൂട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു
യുവാവിന്റെ കുടുംബം വിവാഹത്തിനു സമ്മതം നൽകിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. യുവതി പരാതി നല്‍കിയതോടെ യുവാവിന്റെ കുടുംബം ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...