Kochi : സാമ്പത്തിക തട്ടിപ്പ് കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേലിനെയും മകളും സിഇഓയുമായ റിനു മാറിയത്തിനെയും അറസ്റ്റ് ചെയ്‌തു. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1600 കോടതിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തുകയും ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. പോപ്പുലർ ഫിനാൻസിൽ നടത്തിയ സാമ്പത്തിക ക്രമക്കേടിനെ കുറിച്ചും ബിനാമി ഇടപാടുകളെ കുറിച്ചുമാണ് എന്ഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് ഇപ്പോൾ അന്വേഷിച്ച് വരുന്നത്.
കേസിൽ പോപ്പുലർ ഉടമയായ തോമസ് ഡാനിയേലിന്റെ ഭാര്യക്കും മറ്റ് രണ്ട് പെണ്മക്കൾക്കും എതിരെയും അന്വേഷണം തുടർന്ന് വരികെയാണ്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് എന്ഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. പ്രതികളെ നാളെ ഉച്ചയ്ക്ക് ശേഷം എറണാകുളം സിജെഎം കോടതിയിലാണ് ഹാജരാക്കുന്നത്.
സംസ്ഥാനത്ത് ഒട്ടാകെ 1363 കേസുകൾ പോപ്പുലർ ഫൈനാൻസിനെതിരെ റെസ്റജിസ്റെർ ചെയ്തിരുന്നു. നിക്ഷേപ തട്ടിപ്പിലൂടെ ഇവർ സ്വരൂക്കൂട്ടിയ പണം ബിനാമി നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണെന്നാണ് ഈഡി കണ്ടെത്തിയത്. ഇവരുടെ ബിനാമി ഇടപാടുകൾ രാജ്യത്തിന് അകത്തും പുറത്തും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ സിബിഐയുടെ അന്വേഷണവും തുടർന്ന് വരികെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...