Palakkad | പാലക്കാട് രണ്ട് മക്കളെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട് ഷൊർണൂരിലാണ് സംഭവം.അനിരുദ്ധ് (4), അഭിനവ് (1) ആണ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 09:19 AM IST
  • മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
  • ദിവ്യയുടെ നില ​ഗുരുതരമാണ്
  • ദിവ്യയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
  • കൈത്തണ്ട മുറിച്ച ശേഷം ഉറക്ക​ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
Palakkad | പാലക്കാട് രണ്ട് മക്കളെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: പാലക്കാട് (Palakkad) രണ്ട് മക്കളെ കൊന്ന് (Murder) അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ഷൊർണൂരിലാണ് സംഭവം.അനിരുദ്ധ് (4), അഭിനവ് (1) ആണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം പോലീസ് (Police) ആശുപത്രിയിലേക്ക് മാറ്റി.

മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യയ്ക്ക് (Suicide) ശ്രമിച്ചത്. ദിവ്യയുടെ നില ​ഗുരുതരമാണ്. ദിവ്യയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈത്തണ്ട മുറിച്ച ശേഷം ഉറക്ക​ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ALSO READ: Former Miss Kerala Car Accident : മുൻ മിസ് കേരളയും റണ്ണറപ്പും അപകടത്തിൽ മരിച്ച സംഭവം മദ്യലഹരിയുള്ള മത്സരയോട്ടത്തിന് പിന്നാലെ

ഇവരുടെ ഭർത്താവിന്റെ അമ്മയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈത്തണ്ട മുറിച്ചാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ നില ​ഗുരുതരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News