ന്യൂഡൽഹി: നാട് ശ്വാസ വായുവിനായി നെട്ടോട്ടമോടുമ്പോൾ പൂഴ്ത്തി വെയ്പ്പുകാരാണ് വിപണി നിയന്ത്രിക്കുന്നത്. ഡൽഹി പോലീസ് നടത്തിയ റെയിഡിൽ ഒരു റെസ്റ്റോറൻറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 96 ഒാക്സിജൻ കോൺസൺട്രേറ്ററുകൾ പിടിച്ചെടുത്തു. ദക്ഷിണ ഡൽഹിയിലെ ഖാൻ ചാച്ച റസ്റ്റോറൻറിലായിരുന്നു പോലീസിൻറെ റെയിഡ്.
സമീപത്ത് തന്നെയുള്ള ലോധി കോളനി,നെർജ് റസ്റ്റോറൻറ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ 419 ഒാക്സിജൻ കോൺസൺട്രേറ്ററുകൾ പിടിച്ചെടുത്തിരുന്നു.
#WATCH Delhi Police seizes 96 oxygen concentrators from Khan Chacha restaurant in Khan Market
(Source: Delhi Police) pic.twitter.com/odWPtvQJrz
— ANI (@ANI) May 7, 2021
ALSO READ: Mumbai: 21 കോടിയുടെ യൂറേനിയവുമായി രണ്ടുപേർ മുംബൈയിൽ പിടിയിൽ
പിടിച്ചെടുത്ത് ഒാക്സിജൻ കോൺസൺട്രേറ്ററുകൾക്ക് വിപണിയിൽ ഏതാണ്ട് 69,999 രൂപയാണ് വരുന്നത്. പ്രദേശത്ത് പോലീസ് പട്രോളിങ്ങ് നടത്തുന്നതിനിടയിൽ കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പ്രദേശത്ത് പരിശോധന നടത്തിയത്.
ALSO READ: സംവിധായകൻ ശ്രീകുമാർ മേനോൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ
BIGGEST HAUL |
419 #OxygenConcentrators seized by @DCPSouthDelhi #DelhiPolice PS Lodhi cly team from restaurant & bar Nege Ju and a south delhi farmhouse in raid on #hoarding #blackmarketing Were criminally profiteering by selling at 3 & half time rates to needy ppl. 4 arrested. pic.twitter.com/eJwDvw3fID— #DilKiPolice Delhi Police (@DelhiPolice) May 6, 2021
ഡൽഹിയിലെ കടുത്ത ഒാക്സിജൻ ക്ഷാമം നില കിട്ടാത്ത അവസ്ഥയിലാണ്. ഒാക്സിജൻറെ ലഭ്യതയിൽ വ്യക്ത വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി പലവട്ടം ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...