Crime News: ഓണക്കാലത്ത് വിൽക്കാന്‍ വാറ്റ് ചാരായ നിര്‍മ്മാണം; ചിറയൻകീഴിൽ 73 കാരൻ പിടിയിൽ

Crime News: ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.  പിടിച്ചെടുത്ത കോട പോലീസ് നശിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 10:09 AM IST
  • ഓണക്കാലത്ത് വില്‍ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73 കാരന്‍ അറസ്റ്റില്‍
  • കൂന്തള്ളൂര്‍ പനയറ കണ്ണോട്ട് വിളാകം വീട്ടില്‍ ശശിധരനെയാണ് പോലീസ് പിടികൂടിയത്
Crime News: ഓണക്കാലത്ത് വിൽക്കാന്‍ വാറ്റ് ചാരായ നിര്‍മ്മാണം; ചിറയൻകീഴിൽ 73 കാരൻ പിടിയിൽ

തിരുവനന്തപുരം: ഓണക്കാലത്ത് വില്‍ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73 കാരന്‍ അറസ്റ്റില്‍. കൂന്തള്ളൂര്‍ പനയറ കണ്ണോട്ട് വിളാകം വീട്ടില്‍ ശശിധരനെയാണ് പോലീസ് പിടികൂടിയത്.   ഇയാളുടെ വീട്ടിൽ നിന്നും പോലീസ് നാലര ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ വാഷും 75 ലിറ്റര്‍ കോടയും പിടിച്ചെടുത്തു.

Also Read: കൊച്ചിയിൽ എയർഹോസ്റ്റസിന് നേരേ ലൈംഗികാതിക്രമ ശ്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.  പിടിച്ചെടുത്ത കോട പോലീസ് നശിപ്പിച്ചു. വാഷും ചാരായവും ഇയാൾക്കൊപ്പം കോടതിയില്‍ ഹാജരാക്കും. രണ്ടു വര്‍ഷം മുന്‍പും ഇയാളുടെ വീട്ടില്‍ നിന്നും എക്സൈസ്  വാറ്റു ചാരായം പിടികൂടിയിരുന്നു.

Also Read: Lakshmi Devi Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ എന്നാൽ ലക്ഷ്മി കൃപ ഉറപ്പ്!

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ കണ്ണന്‍ കെ, സബ് ഇന്‍സ്പെക്ടര്‍മാരായ സുമേഷ് ലാല്‍, അരുണ്‍ കുമാര്‍ കെ ആര്‍, അനൂപ് എം എല്‍, മനോഹര്‍ ജി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ഷജീര്‍, സജീഷ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. ഓണത്തിനോടനുബന്ധിച്ച് അമിത ലാഭം ലക്ഷ്യമാക്കി വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News